ബെംഗളൂരുവിൽ നിന്ന് രണ്ട് നമോ ഭാരത് ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് രണ്ട് നമോ ഭാരത് ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ബെംഗളൂരുവിനും മൈസൂരുവിനുമിടയ്ക്കും, ബെംഗളൂരുവിനും തുമകുരുവിവിനുമിടയ്ക്കാണ് സർവീസ് നടത്തുക. ഫ്രഞ്ച് കമ്പനിയായ ആൽസ്റ്റോം ഹൈദരാബാദിലെ പ്ലാന്റിൽ നിർമ്മിച്ച റേക്കുകളാണ് ഈ റൂട്ടുകളിൽ ഓടുക.

ബെംഗളൂരുവില്‍ സബർബൻ റെയിൽവേ പ്രോജക്ടിനൊപ്പം നമോ ഭാരത് ട്രെയിൻ സർവ്വീസുകൾ കൂടി അവതരിപ്പിക്കുകയാണ് കേന്ദ്ര സർക്കാരെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. അതിവേഗം വളരുന്ന നഗരത്തിലെ ഗതാഗതം മികച്ചതാക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമോ ഭാരത് റാപിഡക്സ് സര്‍വ്വീസാണ് നഗരത്തിൽ പ്രഖ്യാപിച്ചത്.

2023 ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹി-മീററ്റ് റൂട്ടിൽ ഉദ്ഘാടനം ചെയ്ത ട്രെയിനാണിത്. ഡൽഹി – മീററ്റ് യാത്രയുടെ സമയം 2 മണിക്കൂർ 24 മിനിറ്റാണ്. ബെംഗളൂരു – മൈസൂരു യാത്രാസമയം 2 മണിക്കൂർ 29 മിനിറ്റും. ബെംഗളൂരു – തുമകുരു യാത്രാസമയം ഒന്നേമുക്കാൽ മണിക്കൂറാണ്. നമോ ഭാരത് ട്രെയിനുകൾക്ക് യോജിച്ച ദൂരങ്ങളാണ് രണ്ടും. ഇവ സെമി ഹൈസ്പീഡ് ട്രെയിനുകളാണ്. ട്രെയിൻസെറ്റിന്റെ വലിയൊരളവും ഇന്ത്യയിൽ തന്നെയാണ് നിർമ്മിച്ചെടുത്തത്.

TAGS: BENGALURU | NAMO BHARAT
SUMMARY: Two namo bharat train services announced from bengaluru

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പവർബാങ്കിൽ നിന്ന് തീ പടർന്നു; ഇൻഡിഗോ വിമാനത്തിന് ഹൈദരാബാദിൽ അടിയന്തര ലാൻഡിങ്

ഹൈദരാബാദ് : ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്ക് സർവീസ് നടത്തുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ...

റിയാദിലെ ഹൂതി ആക്രമണം; കൊച്ചിയില്‍ നിന്നുള്ള ആറ് വിമാനങ്ങള്‍ റദ്ദാക്കി

കൊച്ചി: സൗദി റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തില്‍ ഉണ്ടായ ഹൂതി ആക്രമണത്തെ...

അവസാന തുളസി

അവസാന തുളസി ചെറുകഥ ▪️ സിന്ധു ഗാഥ ബെംഗളൂരുവിലെ മഴയ്ക്ക് ഒരു പ്രത്യേക സ്വഭാവമുണ്ട്. പെയ്യാൻ...

നെടുമ്പാശ്ശേരി വാഹനാപകടം: പ്രതിയായ 19-കാരന് മദ്യം നല്‍കിയ ബാറുകള്‍ക്കെതിരെ കേസെടുക്കാൻ നിര്‍ദേശം

എറണാകുളം: നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച്‌ രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേർ...

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല ഭീതി; 10 ദിവസത്തിനിടെ 16 കേസുകള്‍

കോഴിക്കോട്: സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ വീണ്ടും ആശങ്ക ഉയർത്തുന്നു. ഒക്ടോബർ മാസത്തിലെ...

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; 35ലധികം വീടുകളും പാലങ്ങളും ഒഴുകിപ്പോയി

കാഠ്മണ്ഡു: നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം. ഗൂർഖ ജില്ലയിലെ ചുംനുബ്രി ഗ്രാമത്തിലുണ്ടായ...

ചെന്നൈ മെട്രോ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്ത് മോദി

ചെന്നൈ: ചെന്നൈ മെട്രോ റയില്‍ രണ്ടാം ഘട്ടത്തിന്റെ പൂനമല്ലി-വടപളനി പാത പ്രധാനമന്ത്രി...

ജോണ്‍ ബ്രിട്ടാസിനെ കസ്റ്റഡിയിലെടുത്ത ശേഷം വഴിയിലിറക്കിവിട്ടു; പോലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് എംപി

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിച്ച സിപിഎം രാജ്യസഭാ...

Related Articles

Popular Categories