ബെംഗളൂരുവിൽ പച്ചക്കറി വിലയിൽ വൻ വർധന

ബെംഗളൂരു: ബെംഗളൂരുവിൽ പച്ചക്കറി വിലയിൽ വൻ വർധന. പല പച്ചക്കറികൾക്കും കിലോയ്ക്ക് 100 രൂപ കടന്നിരിക്കുകയാണ്. രണ്ടാഴ്ച മുമ്പ് ബീൻസിൻ്റെ വില കിലോയ്ക്ക് 250 രൂപയിൽ നിന്ന് 150 രൂപയായി കുറഞ്ഞിരുന്നു. എന്നാൽ വീണ്ടും നഗരത്തിലെ റീട്ടെയിൽ മാർക്കറ്റിൽ ബീൻസ് വില കിലോയ്ക്ക് 180 മുതൽ 220 രൂപ വരെ ഉയർന്നിട്ടുണ്ട്.

മൊത്തക്കച്ചവട വിപണികളിലും വില കിലോയ്ക്ക് 80 രൂപയിൽ നിന്ന് 120 രൂപയായി ഉയർന്നു. ദിവസങ്ങൾക്കുമുമ്പ് കിലോയ്ക്ക് 50-60 രൂപയായിരുന്ന തക്കാളിയുടെ വില 80-100 രൂപയിൽ എത്തി. കെആർ മാർക്കറ്റിൽ കിലോയ്ക്ക് 80 രൂപയ്ക്കാണ് തക്കാളി വിൽക്കുന്നത്. വഴുതന, റാഡിഷ്, ക്യാപ്‌സിക്കം, ഉള്ളി എന്നിവയും ചില്ലറ വിപണിയിൽ 100 ​​രൂപ കടന്നിട്ടുണ്ട്.

വഴുതനയ്ക്ക് 100 രൂപയും സവാളയ്ക്ക് 58 രൂപയും ഉരുളക്കിഴങ്ങിന് 56 രൂപയുമാണ് വില. കാരറ്റിന് 60 രൂപയും ബീറ്റ്‌റൂട്ടിന് 52 രൂപയുമായി. കാലാവസ്ഥ വ്യതിയാനവും മോശം വിളവുമാണ് വില വർധനവിന് കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. ഇന്ധനവില വർധന ഇതുവരെ പച്ചക്കറി വിലയിൽ കാര്യമായ സ്വാധീനം ചെലുത്തിയിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ അതിൻ്റെ ഫലം ഉണ്ടായേക്കുമെന്ന് കെ.ആർ മാർക്കറ്റിലെ പച്ചക്കറി വ്യാപാരിയായ എൻ. മഞ്ജുനാഥ് റെഡ്ഡി പറഞ്ഞു.

ഹോപ്‌കോംസിൽ, ബീൻസിൻ്റെ വിൽപ്പന കഴിഞ്ഞയാഴ്ച കിലോയ്ക്ക് 70 രൂപയിൽ നിന്ന് 220 രൂപയായി ഉയർന്നു. കാപ്സിക്കം കിലോയ്ക്ക് 65 രൂപയിൽ നിന്ന് 140 രൂപയായി. സധാരണയായി കിലോയ്ക്ക് 10 രൂപയ്ക്കും 25 രൂപയ്ക്കും ഇടയിൽ വിലയുള്ള മത്തങ്ങയുടെ മൊത്തവില കിലോയ്ക്ക് 30 രൂപയായി ഉയർന്നു. പച്ചക്കറി വിതരണം സുസ്ഥിരമാകാൻ മൂന്ന് മാസം കൂടി വേണ്ടിവരുമെന്ന് വ്യാപാരികൾ പറഞ്ഞു.

TAGS: BENGALURU UPDATES| PRICE HIKE| VEGETABLES
SUMMARY: Vegetable prices steeply up in bengaluru

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കെടിഡിസി ഹോട്ടല്‍ ബുക്കിംഗിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്: ജാഗ്രതാ നിര്‍ദേശവുമായി കേരള പോലീസ്

തിരുവനന്തപുരം: കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ (കെടിഡിസി) പേരും ലോഗോയും ദുരുപയോഗം...

രണ്ടാമതും പെൺകുഞ്ഞ്; 13 ദിവസം പ്രായമായ മകളെ ജലസംഭരണിയിൽ എറിഞ്ഞുകൊന്നു; പിതാവ് അറസ്റ്റില്‍

ബെംഗളൂരു: 13 ദിവസം പ്രായമുള്ള നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ പിതാവിനെ...

രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ കർണാടക പ്രവാസി കോൺഗ്രസിന്റെ വായ്മൂടിക്കെട്ടി പ്രതിഷേധം

ബെംഗളൂരു: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച യുവാക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച പ്രതിപക്ഷ...

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ സ്ഥാനമൊഴിഞ്ഞു; അപ്രതീക്ഷിത രാജി ഷെയ്ഖ് ഹസീന മടങ്ങിവരാനിരിക്കെ

ധാക്ക: ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു. അഞ്ചുവർഷത്തെ കാലാവധി പൂർത്തിയാക്കാൻ...

ഹിമാചലില്‍ ടാക്സിക്ക് മുകളിലേക്ക് മലയിടിഞ്ഞുവീണു; 13 മരണം

ഷിംല: ഹിമാചല്‍ പ്രദേശില്‍ പർവതത്തിന്റെ ഒരുഭാഗം അടർന്നുവീണ് ടാക്‌സി യാത്രക്കാരായ 13...

അഭിമന്യു വധക്കേസ്; പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്താന്‍ നീക്കം

കൊച്ചി: അഭിമന്യു വധക്കേസില്‍ പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്തും. പ്രതികള്‍ക്കെതിരെ...

കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

കോഴിക്കോട്: ഏറെ കോളിളക്കം സൃഷ്ട്ടിച്ച കാഫിർ സ്‌ക്രീൻഷോട്ട് കേസില്‍ റിബേഷ് രാമകൃഷ്ണന്റെ...

കാസറഗോഡ്-തിരുവനന്തപുരം യാത്രയ്ക്ക് 13 ഇടങ്ങളിൽ ചുങ്കം പിരിക്കും

തിരുവനന്തപുരം: ദേശീയപാത 66-ല്‍ കാസറഗോഡ് തലപ്പാടി മുതല്‍ തിരുവനന്തപുരം ജില്ലാ അതിർത്തിയായ...

Related Articles

Popular Categories