തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 30 രൂപ കുറഞ്ഞ് 14,125 രൂപയായി. പവന് 240 രൂപ കുറഞ്ഞ് 1,13,000 രൂപയായി. പശ്ചിമേഷ്യയിലെ സംഘർഷം മൂലം ക്രൂഡോയില്‍ വില വീണ്ടും ബാരലിന് 108 ഡോളർ കടന്നതും പിന്നാലെ പണപ്പെരുപ്പം, പലിശഭാരം എന്നിവ കൂടുമെന്നത് സംബന്ധിച്ച ഭീതി ഉയർന്നതുമാണ് സ്വർണത്തിന് തിരിച്ചടിയായത്.
ഓഗസ്റ്റ് 24ന് ഗ്രാമിന് 15,030 രൂപയും പവന് 1,20,240 രൂപയുമായിരുന്നു വില. എന്നാല്‍ തുടർന്നുള്ള ദിവസങ്ങളില്‍ സ്വർണവില താഴേക്കിറങ്ങുകയായിരുന്നു. കനത്ത ചാഞ്ചാട്ടമാണ് ഒരു മാസത്തിനിടെ വിലയില്‍ ദൃശ്യമായത്.
SUMMARY: Gold rate is decreased















