തിരുവനന്തപുരം: എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യു വധക്കേസിലെ നടപടികള്‍ അടച്ചിട്ട മുറിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് പ്രതികള്‍ ഹര്‍ജി നല്‍കിയത്..മാധ്യമങ്ങള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് സ്വകര്യത്തെയെ ബാധിക്കുന്നു. ചില പോലീസ് ഉദ്യോഗസ്ഥര്‍ സിവില്‍ ഡ്രസില്‍ പിന്‍തുടരുന്നെന്നും പ്രതികള്‍ ഹര്‍ജിയില്‍ പറയുന്നു.
ഒക്ടോബറില്‍ സാക്ഷി വിസ്താരം തുടങ്ങാനിരിക്കെയാണ് പ്രതികളുടെ പുതിയ ഹര്‍ജി. എട്ട് വര്‍ഷത്തിന് ശേഷമാണ് കേസുമായി ബന്ധപ്പെട്ട സാക്ഷി വിസ്താരത്തിലേക്ക് കടക്കാനായി കോടതി ഉത്തരവിട്ടത്. ഒക്ടോബര്‍ 15 ന് ആരംഭിച്ച് പതിനേഴ് ദിവസത്തിനകം സാക്ഷി വിസ്താരം പൂര്‍ത്തിയാക്കാനും ഡിസംബര്‍ 6 നകം വിചാരണ പൂര്‍ത്തിയാകണമെന്നും കോടതി പറഞ്ഞിരുന്നു ആദ്യ 15 പ്രതികളുടെ വിചാരണയാണ് നടക്കുന്നത്.
അഭിമന്യു കേസ് ആകെ 70 തവണ കോടതിയില്‍ വിളിച്ചപ്പോള്‍ രണ്ടുതവണ മാത്രമാണ് പ്രതികള്‍ മുഴുവനായി ഹാജരായത്. 2018 ജൂലായ് രണ്ടിനാണ് അഭിമന്യൂ കൊല്ലപ്പെടുന്നത്. ചുവരെഴുത്തിനെച്ചൊല്ലി എസ്‌എഫ്‌ഐ, കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
SUMMARY: ‘Abhimanyu murder case proceedings should be held in a closed room’; accused approach the court
















