ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു മലയാളി യുവാവ് മരിച്ചു. ഹരിപ്പാട് കുമാരപുരം തയ്യിൽ പടീറ്റതിൽ മംഗളൻ സി (29) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഹോസ്കേരഹള്ളിയിലായിരുന്നു അപകടം. ഭക്ഷണം കഴിച്ചശേഷം സുഹൃത്തിനൊപ്പം ബൈക്കിൽ താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
അപകടത്തിൽ മംഗളനൊപ്പം യാത്ര ചെയ്തിരുന്ന കുമാരപുരം കൊപ്പാറ കിഴക്കതിൽ വിഷ്ണുവിനും (29) പരുക്കേറ്റു. വിഷ്ണു ചികിത്സയിലാണ്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം നാളെ നാട്ടിലെത്തിച്ച് സംസ്കരിക്കും. പരേതനായ ചന്ദ്രനാണ് പിതാവ്. മാതാവ് അനിത. സഹോദരി കൽപ്പന.
SUMMARY: Malayali youth dies in road accident in Bengaluru.















