ബിജെപി ഭരിക്കുന്ന 21 സംസ്ഥാനങ്ങളിൽ 2029ന് മുമ്പ് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് അമിത് ഷാ

ന്യൂഡൽഹി: 21 സംസ്ഥാനങ്ങളിലെ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരുകൾ 2029-ന് മുമ്പ് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേന്ദ്ര സർക്കാരിന്റെ കഴിഞ്ഞ 12 വർഷത്തെ നേട്ടങ്ങൾ വിശദീകരിച്ച് മുംബൈയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പല സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് അവതരിപ്പിച്ചെന്നും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ ഭരണത്തിലുള്ള 21 സംസ്ഥാനങ്ങളിലും 2029-ന് മുൻപ് യുസിസി നടപ്പിലാക്കാൻ കഴിയുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും മാധ്യമങ്ങളോട് അമിത് ഷാ പറഞ്ഞു.

ഇതിനകം ചില സംസ്ഥാനങ്ങളിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിയിട്ടുണ്ടെന്നും വൈകാതെ മറ്റുള്ള എൻഡിഎ ഭരണ പ്രദേശങ്ങളിലും ഇവ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. ചില സംസ്ഥാനങ്ങളിൽ ഞങ്ങൾ ഇതിനകം ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിക്കഴിഞ്ഞു. 2029-ന് മുമ്പ് എൻ.ഡി.എ ഭരണത്തിലുള്ള എല്ലാ 21 സംസ്ഥാനങ്ങളിലും യു.സി.സി നടപ്പിലാക്കുമെന്ന് എനിക്ക് പൂർണ ഉറപ്പുണ്ട്’, അമിത് ഷാ പറഞ്ഞു. രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിഞ്ഞ് പുറത്താക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും പ്രതിഷേധിക്കാനുള്ള അവകാശത്തെ മാനിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു. കോക്രോച്ച് ജനതാ പാര്‍ട്ടിയെക്കുറിച്ചും സര്‍ക്കാരിനെതിരായ മറ്റ് പ്രതിഷേധങ്ങളെക്കുറിച്ചുമുള്ള ചോദ്യത്തിന് മറുപടിയായായിരുന്നു പ്രതികരണം. നമുക്ക് അടിയന്തരാവസ്ഥ കൊണ്ടുവരാനാവില്ലെന്നും അത് കോണ്‍ഗ്രസിന്റെ മാനസികാവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

ഭീകരവാദത്തിനെതിരെ സർജിക്കൽ സ്ട്രൈക്കുകൾ,​ വ്യോമാക്രമണങ്ങൾ,​ ഓപ്പറേഷൻ സിന്ദൂർ എന്നിവ നടപ്പാക്കുക വഴി സുരക്ഷാ നയത്തിൽ സർക്കാർ കൈവരിച്ച നേട്ടങ്ങൾ അമിത് ഷാ ചൂണ്ടിക്കാട്ടി. 2014ന് മുമ്പുണ്ടായിരുന്ന അഴിമതി,​ ജാതിവാദം,​ കുടുംബ വാഴ്ച എന്നിവയിൽ നിന്ന് മാറി എൻ.ഡി.എ സർക്കാരിന് കീഴിൽ ഇന്ത്യ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയത്തിലേക്ക് മാറിയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെക്കുറിച്ചും അമിത് ഷാ പരാമർശിച്ചു. ലോകത്തെ മികച്ച അഞ്ച് സമ്പദ് വ്യവസ്ഥകളിലൊന്നായി ഇന്ത്യ മാറിയെന്ന് അദ്ദേഹം പറഞ്ഞു. ആദ്യപാദത്തിലെ ജി.ഡി.പി വളർച്ചാ നിരക്ക് 7.8 ശതമാനമാണെന്നും പ്രധാന സമ്പദ് വ്യവസ്ഥകളിൽ ഇന്ത്യ മുന്നിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതുജീവിതത്തിലെ 25 വർഷത്തെ സേവനം പ്രമാണിച്ച് സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ ഒരുമാസം നീണ്ടുനിൽക്കുന്ന ‘സേവാ സങ്കൽപ്പ് അഭിയാൻ’ രാജ്യവ്യാപകമായി സംഘടിപ്പിക്കുമെന്നും അമിത് ഷാ പറഞ്ഞു. ഇത്തരത്തിൽ നീണ്ടകാലം സേവനമനുഷ്ഠിച്ച നേതാക്കൾ വളരെ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
SUMMARY: Amit Shah says the Uniform Civil Code will be implemented in the 21 BJP-ruled states before 2029.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്, ഇന്ത്യയുടെ എട്ടാം കിരീടം

ദുബായ്: വനിതാ ഏഷ്യകപ്പ് ഫൈനലില്‍ ശ്രീലങ്കയെ തോൽപ്പിച്ച് ഇന്ത്യയ്ക്ക് കിരീടം. ഇന്ത്യ...

ഡല്‍ഹിയില്‍ ഫാക്ടറിയില്‍ തീപിടിത്തം; പരിഭ്രാന്തിയില്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ ആറ് പേര്‍ക്ക് പരുക്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്വരൂപ് നഗറില്‍ ഫാക്ടറിയില്‍ തീപിടിത്തം. സ്വരൂപ് നഗറിലെ ഗലി...

ഹോർമുസിൽ കപ്പലിന് നേരെ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന് സമീപം ഖെഷം ദ്വീപിനോട് ചേർന്ന് സഞ്ചരിക്കുകയായിരുന്ന ഇറാനിയൻ...

സിപിഐ എം നേതാവ് ബേബി ജോൺ അന്തരിച്ചു

തൃശൂർ: മുതിർന്ന സി.പി.എം. നേതാവും മുൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന ബേബി...

മോദി–ഷി ജിൻപിങ് കൂടിക്കാഴ്ച; ഇന്ത്യ–ചൈന ബന്ധം മെച്ചപ്പെടുത്താൻ നീക്കം

ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി...

നെറ്റ്‌വർക്ക് കിട്ടിയില്ല; ടെലികോം ജീവനക്കാരനെ മൊബൈൽ ടവറിൽ കെട്ടിയിട്ട് ഗ്രാമവാസികളുടെ പ്രതിഷേധം

ലഖ്‌നൗ: മൊബൈൽ നെറ്റ്‌വർക്ക് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ടെലികോം കമ്പനിയുടെ ജീവനക്കാരനെ മൊബൈൽ...

കെഎൻഎസ്എസ് ചന്ദാപുര കരയോഗം ഓണാഘോഷവും കുടുംബസംഗമവും

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി ചന്ദാപുര കരയോഗത്തിൻ്റെ   ഓണാഘോഷവും കുടുംബസംഗമം...

മോശം കാലാവസ്ഥ: ഇന്തോനേഷ്യയില്‍ 243 പേരുമായി യാത്ര തിരിച്ച കപ്പല്‍ അപകടത്തില്‍പ്പെട്ടു, 6 മരണം

ജക്കാർത്ത: മോശം കാലാവസ്ഥയ്ക്കിടെ ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽപ്പെട്ട് ആറ് പേർ മരിച്ചു....

Related Articles

Popular Categories