മണിപ്പൂരില്‍ വീണ്ടും ആക്രമണം; കുക്കി-സോ വിഭാഗത്തിലെ രണ്ട് സ്ത്രീകള്‍ അടക്കം നാല് പേര്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും ആക്രണം നടന്നതായി റിപ്പോര്‍ട്ട്. ഞായറാഴ്ച നാഗാ ഭൂരിപക്ഷ മേഖലകളായ തമംഗ്ലോങ്, നോനി ജില്ലകളിലുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. ആറ് വയസുകാരന് വെടിയേൽക്കുകയും മറ്റൊരു സ്ത്രീയെ കാണാതാവുകയും ചെയ്തു. കുക്കി വിഭാഗത്തില്‍ പെട്ടവരാണ് കൊല്ലപ്പെട്ടതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആയുധ ധാരികളായ സംഘം ആക്രണം അഴിച്ചു വിടുകയായിരുന്നു എന്നാണ് വിവരം. അധികൃതര്‍ ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും സംഭവത്തില്‍ ഇതുവരെ നടപടികള്‍ ഒന്നും ഉണ്ടായില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

തമംഗ്ലോങ് ജില്ലയിലെ ടോളൻ ഗ്രാമത്തിൽ പുലർച്ചെ നാലോടെയാണ് ആദ്യ ആക്രമണം നടന്നതെന്നാണ് കുക്കി-സോ സംഘടനകൾ പറയുന്നത്. സെയ്‌ന സിങ്സിറ്റും ഭാര്യ ലിൻസാങായിയും ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ സെയ്‌ന പിന്നീട് ആശുപത്രിയിൽ മരിച്ചു. ആറ് വയസുകാരനായ മകനും വെടിയേറ്റിട്ടുണ്ട്. ശരീരത്തിൽ വെടിയുണ്ട കുടുങ്ങിയ നിലയിൽ കുട്ടി ചികിത്സയിൽ തുടരുകയാണ്.

നോനി ജില്ലയിലെ ലോങ്പി ഗ്രാമത്തിൽ ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു രണ്ടാമത്തെ സംഭവം. അരി കൊണ്ടുപോകുകയായിരുന്ന മൂന്ന് പേരെ ആയുധധാരികൾ ആക്രമിച്ചതായാണ് പ്രദേശവാസികൾ പറയുന്നത്. സംഭവത്തിൽ ജൂലി ഗാങ്‌തെയും താങ്‌റോൽ ഗാങ്‌തെയും സ്ഥലത്തുവെച്ച് കൊല്ലപ്പെട്ടു. ഇവർക്കൊപ്പമുണ്ടായിരുന്ന ഒരു സ്ത്രീയെ കാണാതായതായും റിപ്പോർട്ടുണ്ട്. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇതുവരെ ഒരു സായുധ സംഘടനയും ഏറ്റെടുത്തിട്ടില്ല. എന്നാൽ നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ് (ഇസാക്-മുയിവ) (NSCN-IM), സീലിയാങ്‌റോങ് യുണൈറ്റഡ് ഫ്രണ്ട് (കാംസൺ) എന്നീ സംഘടനകളാണ് ആക്രമണങ്ങൾക്ക് പിന്നിലെന്ന് കുക്കി-സോ സംഘടനകൾ ആരോപിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
SUMMARY: Fresh violence in Manipur; four people, including two women from the Kuki-Zo community, killed.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബാലവേല; ബെംഗളൂരുവിൽ 6,076 സ്ഥാപനങ്ങളിൽ പരിശോധന, 529 കുട്ടികളെ രക്ഷപ്പെടുത്തി

ബെംഗളൂരു: ബാലവേലയ്ക്കെതിരെ ബെംഗളൂരു നഗരത്തിൽ പോലീസ്-തൊഴിൽവകുപ്പ് സംയുക്തമായി നടത്തിയ വൻ പരിശോധനയിൽ...

ഉദയനഗർ അയ്യപ്പക്ഷേത്രം ഭാരവാഹികൾ

ബെംഗളൂരു: ഉദയനഗർ അയ്യപ്പക്ഷേത്രസമിതി ജനറൽബോഡി യോഗത്തിൽ 2026-27 വർഷത്തേക്കുള്ള ഭാരവാഹികളെയും എക്സിക്യുട്ടീവ്...

ഓണം എല്ലാ മനുഷ്യരെയും ഒന്നിപ്പിക്കുന്നു; മന്ത്രി ബിന്ദു കൃഷ്ണ

ബെംഗളൂരു: ഓണം മലയാളികളെ പരസ്പരം ഒരുമിപ്പിക്കുന്ന ഉത്സവമാണെന്നും പങ്കു വെക്കലിന്റെ, സ്നേഹത്തിന്റെ...

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്, ഇന്ത്യയുടെ എട്ടാം കിരീടം

ദുബായ്: വനിതാ ഏഷ്യകപ്പ് ഫൈനലില്‍ ശ്രീലങ്കയെ തോൽപ്പിച്ച് ഇന്ത്യയ്ക്ക് കിരീടം. ഇന്ത്യ...

ബിജെപി ഭരിക്കുന്ന 21 സംസ്ഥാനങ്ങളിൽ 2029ന് മുമ്പ് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് അമിത് ഷാ

ന്യൂഡൽഹി: 21 സംസ്ഥാനങ്ങളിലെ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരുകൾ 2029-ന് മുമ്പ്...

ഡല്‍ഹിയില്‍ ഫാക്ടറിയില്‍ തീപിടിത്തം; പരിഭ്രാന്തിയില്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ ആറ് പേര്‍ക്ക് പരുക്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്വരൂപ് നഗറില്‍ ഫാക്ടറിയില്‍ തീപിടിത്തം. സ്വരൂപ് നഗറിലെ ഗലി...

ഹോർമുസിൽ കപ്പലിന് നേരെ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന് സമീപം ഖെഷം ദ്വീപിനോട് ചേർന്ന് സഞ്ചരിക്കുകയായിരുന്ന ഇറാനിയൻ...

സിപിഐ എം നേതാവ് ബേബി ജോൺ അന്തരിച്ചു

തൃശൂർ: മുതിർന്ന സി.പി.എം. നേതാവും മുൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന ബേബി...

Related Articles

Popular Categories