ബെംഗളൂരു – മൈസൂരു എക്സ്പ്രസ്‌വേയിൽ എഐ കാമറകൾ ഉടൻ

ബെംഗളൂരു: ബെംഗളൂരു – മൈസൂരു എക്സ്പ്രസ്‌ വേയിൽ (ദേശീയപാത 275) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) കാമറകൾ ഉടൻ സ്ഥാപിക്കും. 60 എഐ ബേസ്ഡ് കാമറകളാണ് ഈ പാതയിൽ സ്ഥാപിക്കുന്നത്. ഇതിന്റെ ജോലികൾ ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ ശേഷിയടക്കമുള്ള കാമറകളാണ് സ്ഥാപിക്കുന്നത്.

പാതയിലെ തന്ത്രപ്രധാനമായ മേഖലകളിലാണ് കാമറകൾ സ്ഥാപിക്കുക. സോളാർ പാനലുകൾ സഹിതമുള്ള ഈ കാമറകൾക്ക് പ്രവർത്തിക്കാൻ ആവശ്യമായ ഊർജ്ജം സ്വയം ഉൽപ്പാദിപ്പിക്കും. രണ്ട് വശങ്ങളിൽ നിന്നും കാമറാ പോളുകൾ ഉയർന്നു കഴിഞ്ഞു. ഓരോ കമാനത്തിലും 5 കാമറ വീതമാണുള്ളത്. ഓരോ ലേനിലെയും സ്പീഡ് ലിമിറ്റ് അടക്കമുള്ളവ ഈ പോളുകളിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. എക്സ്പ്രസ്‌ വേയിൽ ലേൻ സ്പീഡ് ലിമിറ്റ് ലംഘിക്കുന്നവർക്കും ഇതോടെ പണികിട്ടും.

നിലവില്‍ അഞ്ച് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ കാമറകൾ മാത്രമാണ് ഈ പാതയിലുള്ളത്. ഇവ സ്ഥാപിച്ചതിനു ശേഷം തന്നെ അമിതവേഗതയെ വലിയ തോതിൽ നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നു. അറുപതോളം ക്യാമറകൾ കൂടി സ്ഥാപിക്കപ്പെടുന്നതോടെ നിരീക്ഷണം കൂടുതൽ കാര്യക്ഷമമാകും.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നിലമ്പൂരിലെ മലവെള്ളപ്പാച്ചില്‍; ഒഴുക്കില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം: പൂക്കോട്ടുംപാടം കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. ടി.കെ...

ഏഷ്യൻ ഗെയിംസ്: ഇന്ത്യക്ക് ക്രിക്കറ്റിലൂടെ ആദ്യ സ്വര്‍ണം

നിഷിൻ: ഇത്തവണത്തെ ഏഷ്യൻ ഗെയിംസില്‍ ആദ്യ സ്വർണത്തിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പിന് അന്ത്യം....

സംസ്ഥാനത്ത് ഇന്നും രാത്രികാല വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉപയോഗം കുറഞ്ഞിട്ടും ഇന്നലെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. ദീർഘകാല...

പോലിസ് തലപ്പത്ത് അഴിച്ചുപണി; ജി. സ്പര്‍ജന്‍ കുമാര്‍ പുതിയ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് വൻ അഴിച്ചുപണി നടത്തിക്കൊണ്ട്...

അഭിമന്യു വധക്കേസ്; രഹസ്യവിചാരണ ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹരജി കോടതി തള്ളി

കൊച്ചി: മഹാരാജാസ് കോളജിലെ എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകക്കേസില്‍ രഹസ്യ വിചാരണ...

അനധികൃതമായി മദ്യം കൈവശം വെച്ച കേസ്: ആന്റോ അഗസ്റ്റിന് ജാമ്യം

കൊച്ചി: അബ്കാരി കേസില്‍ റിപ്പോർട്ടർ ടി.വി എംഡി ആന്റോ അഗസ്റ്റിന് ജാമ്യം....

സ്വർണ വിലയില്‍ നേരിയ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ നേരിയ വർധനവ്. 22 കാരറ്റ് സ്വർണത്തിന്...

ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ച്‌ അപകടം

പാലക്കാട്: പാലക്കാട് പട്ടാമ്പിയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു. പട്ടാമ്പി -...

Related Articles

Popular Categories