നിഷിൻ: ഇത്തവണത്തെ ഏഷ്യൻ ഗെയിംസില്‍ ആദ്യ സ്വർണത്തിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പിന് അന്ത്യം. വനിതാ ക്രിക്കറ്റ് ഫൈനലില്‍ ശ്രീലങ്കയെ 147 റണ്‍സിന് തോല്‍പ്പിച്ചാണ് ഹർമൻപ്രീത് കൗറും സംഘവും സ്വർണ മെഡല്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെടുത്തു. ട്വന്‍റി20 ഫോർമാറ്റില്‍ നടത്തിയ മത്സരത്തില്‍ ശ്രീലങ്ക 15.4 ഓവറില്‍ വെറും 69 റണ്‍സിന് ഓള്‍ഔട്ടായി.
മുൻ മത്സരങ്ങളിലും ഒരു ടീമിനും ഇന്ത്യക്കെതിരേ മൂന്നക്ക സ്കോർ നേടാനായിരുന്നില്ല. ഇൻഫോം ഓപ്പണർമാർ ഷഫാലി വർമയും വൈസ് ക്യാപ്റ്റൻ കൂടിയായ സ്മൃതി മന്ഥനയും ചേർന്ന് മികച്ച തുടക്കം നല്‍കിയപ്പോള്‍ തന്നെ ഇന്ത്യ വിജയം മണത്തിരുന്നു. ആറോവർ പവർ പ്ലേ പിന്നിടുമ്പോള്‍ തന്നെ വിക്കറ്റ് നഷ്ടമില്ലാതെ 67 റണ്‍സ് എത്തിയ ടീം പത്തോവറില്‍ ഒരു വിക്കറ്റിന് 99 റണ്‍സിലുമെത്തി.
SUMMARY: Asian Games: India wins first gold in cricket
















