നിലമ്പൂരിലെ മലവെള്ളപ്പാച്ചില്‍; ഒഴുക്കില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം: പൂക്കോട്ടുംപാടം കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. ടി.കെ ഉന്നതിയിലെ സജിതയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ അപകടത്തില്‍ കാണാതായ മുഴുവൻ പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. മലവെള്ളപ്പാച്ചിലില്‍ കാണാതായ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ നേരത്തെ കണ്ടെത്തിയിരുന്നു.

സജിതയുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെയാണ് തിരച്ചില്‍ പൂർത്തിയായത്. എൻഡിആർഎഫ്, അഗ്നിരക്ഷാസേന, പോലീസ്, സന്നദ്ധപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടക്കല്‍ എടരിക്കോട് സ്വദേശി മങ്ങാടൻ അനസ് യാസീൻ, തിരൂർ സ്വദേശി മുഹമ്മദ് കുട്ടി, വണ്ടൂർ സ്വദേശി കുപ്പനത്ത് സജ്ജാദ്, കരുവാരക്കുണ്ട് സ്വദേശി റഹീം എന്നിവരെയാണ് നേരത്തെ തിരിച്ചറിഞ്ഞത്.

ഒഴുക്കില്‍പ്പെട്ട മൂന്ന് പേരെ രക്ഷപ്പെടുത്തിയിരുന്നു. അപകടസമയത്ത് പുഴയോരത്ത് മഴയുണ്ടായിരുന്നില്ല. എന്നാല്‍ വനമേഖലയില്‍ ശക്തമായ മഴ പെയ്തതിനെ തുടർന്ന് പുഴയിലെ ജലനിരപ്പും ഒഴുക്കും പെട്ടെന്ന് ഉയർന്നതാണ് മലവെള്ളപ്പാച്ചിലിന് കാരണമായത്.

SUMMARY: Flash floods in Nilambur; body of woman swept away by the current recovered

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഏഷ്യൻ ഗെയിംസ്: ഇന്ത്യക്ക് ക്രിക്കറ്റിലൂടെ ആദ്യ സ്വര്‍ണം

നിഷിൻ: ഇത്തവണത്തെ ഏഷ്യൻ ഗെയിംസില്‍ ആദ്യ സ്വർണത്തിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പിന് അന്ത്യം....

സംസ്ഥാനത്ത് ഇന്നും രാത്രികാല വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉപയോഗം കുറഞ്ഞിട്ടും ഇന്നലെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. ദീർഘകാല...

പോലിസ് തലപ്പത്ത് അഴിച്ചുപണി; ജി. സ്പര്‍ജന്‍ കുമാര്‍ പുതിയ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് വൻ അഴിച്ചുപണി നടത്തിക്കൊണ്ട്...

അഭിമന്യു വധക്കേസ്; രഹസ്യവിചാരണ ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹരജി കോടതി തള്ളി

കൊച്ചി: മഹാരാജാസ് കോളജിലെ എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകക്കേസില്‍ രഹസ്യ വിചാരണ...

അനധികൃതമായി മദ്യം കൈവശം വെച്ച കേസ്: ആന്റോ അഗസ്റ്റിന് ജാമ്യം

കൊച്ചി: അബ്കാരി കേസില്‍ റിപ്പോർട്ടർ ടി.വി എംഡി ആന്റോ അഗസ്റ്റിന് ജാമ്യം....

സ്വർണ വിലയില്‍ നേരിയ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ നേരിയ വർധനവ്. 22 കാരറ്റ് സ്വർണത്തിന്...

ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ച്‌ അപകടം

പാലക്കാട്: പാലക്കാട് പട്ടാമ്പിയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു. പട്ടാമ്പി -...

കെ.പി.എസ്.സി. നിയമന ക്രമക്കേട്: പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി ഹൈക്കോടതി

ബെംഗളൂരു: കർണാടക പബ്ലിക് സർവീസ് കമ്മീഷൻ വഴിയുള്ള നിയമനങ്ങളിൽ ക്രമക്കേടുകൾ നടന്നെന്ന...

Related Articles

Popular Categories