അഭിമന്യു വധക്കേസ്; രഹസ്യവിചാരണ ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹരജി കോടതി തള്ളി

കൊച്ചി: മഹാരാജാസ് കോളജിലെ എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി. എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് പ്രതികളുടെ ഹർജിയില്‍ വിധി പറഞ്ഞത്. കേസിലെ 16 പ്രതികളാണ് അടച്ചിട്ട കോടതി മുറിയില്‍ വിചാരണ നടത്തണമെന്ന ആവശ്യം ഉന്നയിച്ചത്.

വിചാരണയ്‌ക്കിടെ മാധ്യമപ്രവർത്തകരുടെയും പൊതുജനങ്ങളുടെയും പ്രവേശനം നിയന്ത്രിക്കണമെന്നും പ്രതികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തുന്നത് തടയണമെന്നും പ്രതികള്‍ ആവശ്യപ്പെട്ടിരുന്നു. കോടതി പരിസരത്ത് മഹാരാജാസ് കോളജിലെ വിദ്യാർഥികള്‍ കൂട്ടം കൂടുന്നത് നിയന്ത്രിക്കണമെന്നും ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രഹസ്യ വിചാരണ നടത്തേണ്ട അസാധാരണ സാഹചര്യം കേസിലില്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ നിലപാട്.

പൊതുസാന്നിധ്യത്തിലുള്ള വിചാരണയാണ് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം ശക്തിപ്പെടുത്തുന്നതെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രതികളുടെ വാദങ്ങള്‍ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. 2018 ജൂലൈ രണ്ടിനാണ് മഹാരാജാസ് കോളജിലെ രണ്ടാം വർഷ ബിഎസ്‌സി കെമിസ്ട്രി വിദ്യാർഥിയും എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കി കേസിലെ വിചാരണ ഒക്ടോബർ 15ന് ആരംഭിക്കാനാണ് നേരത്തെ തീരുമാനിച്ചിരിക്കുന്നത്.

156 സാക്ഷികളെ വിസ്തരിക്കാനുള്ള നടപടികളാണ് കേസില്‍ നിശ്ചയിച്ചിരിക്കുന്നത്. കേസിന്റെ വിചാരണ നാല് മാസത്തിനകം പൂർത്തിയാക്കി വിധി പ്രസ്താവിക്കണമെന്ന് കേരള ഹൈക്കോടതി നേരത്തെ എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിക്ക് നിർദേശം നല്‍കിയിരുന്നു.

SUMMARY: Abhimanyu murder case: Court dismisses petition filed by the accused seeking an in-camera trial

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അനധികൃതമായി മദ്യം കൈവശം വെച്ച കേസ്: ആന്റോ അഗസ്റ്റിന് ജാമ്യം

കൊച്ചി: അബ്കാരി കേസില്‍ റിപ്പോർട്ടർ ടി.വി എംഡി ആന്റോ അഗസ്റ്റിന് ജാമ്യം....

സ്വർണ വിലയില്‍ നേരിയ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ നേരിയ വർധനവ്. 22 കാരറ്റ് സ്വർണത്തിന്...

ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ച്‌ അപകടം

പാലക്കാട്: പാലക്കാട് പട്ടാമ്പിയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു. പട്ടാമ്പി -...

കെ.പി.എസ്.സി. നിയമന ക്രമക്കേട്: പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി ഹൈക്കോടതി

ബെംഗളൂരു: കർണാടക പബ്ലിക് സർവീസ് കമ്മീഷൻ വഴിയുള്ള നിയമനങ്ങളിൽ ക്രമക്കേടുകൾ നടന്നെന്ന...

സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാട്: ഇഡി കത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന്

തിരുവനന്തപുരം: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി...

40 കോടി രൂപ ചെലവഴിച്ച ബിഎംടിസി ഡിജിറ്റൽ ബോർഡുകൾ തകരാറിൽ; യാത്രക്കാർക്ക് ലഭിക്കുന്നത് തെറ്റായ വിവരങ്ങൾ

ബെംഗളൂരു: യാത്രക്കാർക്ക് ബസുകളുടെ നമ്പർ, റൂട്ട്, ലക്ഷ്യസ്ഥാനം, എത്തിച്ചേരുന്ന ഏകദേശ സമയം...

തീർഥാടകരുടെ ഇടയിലേക്ക് കാർ പാഞ്ഞുകയറി ഒരാൾ മരിച്ചു; കാറിന് തീയിട്ട് ജനക്കൂട്ടം

സര്‍ബകാന്ത: ഗുജറാത്തിലെ ഹിമ്മത്‌നഗറില്‍ അമിതവേഗതയില്‍ വന്ന സ്‌കോര്‍പിയോ കാര്‍ തീര്‍ത്ഥാടക സംഘത്തിനിടയിലേക്ക്...

അഫ്ഗാനിൽ പാക് വ്യോമാക്രമണം: 28 മരണം

കാബൂൾ: അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ വ്യോമാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടതായി അവകാശവാദം. കിഴക്കൻ...

Related Articles

Popular Categories