Sunday, March 8, 2026
26.5 C
Bengaluru

ഭൂഗർഭ മെട്രോ സ്റ്റേഷൻ നിർമാണം; ബന്നാർഘട്ട മെയിൻ റോഡ് ഭാഗികമായി അടച്ചിടും

ബെംഗളൂരു: പിങ്ക് ലൈനിന്റെ ഭാഗമായ ലക്കസാന്ദ്ര ഭൂഗർഭ മെട്രോ സ്റ്റേഷൻ നിർമാണം പുരോഗമിക്കുന്നതിനാൽ ബന്നാർഘട്ട മെയിൻ റോഡ് ഒരു വർഷത്തേക്ക് ഭാഗികമായി അടച്ചിടും. മൈക്കോ സിഗ്‌നൽ മുതൽ ആനേപാളയ ജംഗ്ഷൻ വരെയുള്ള ഭാഗമാണ് ഒരു വർഷത്തേക്ക് അടച്ചത്. ഏപ്രിൽ ഒന്ന് മുതൽ റോഡ് അടക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചിരുന്നെങ്കിലും ട്രാഫിക് പോലീസിന്റെ എതിർപ്പ് കാരണം തീരുമാനം താൽക്കാലികമായി നിർത്തിവെച്ചിരുന്നു.

നിലവിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചതോടെയാണ് റോഡ് വീണ്ടും അടക്കാൻ ബിഎംആർസിഎൽ ഉത്തരവിട്ടത്. ബെംഗളൂരു മെട്രോയുടെ ലക്കസാന്ദ്ര ഭൂഗർഭ മെട്രോ സ്റ്റേഷൻ്റെ നിർമാണപ്രവൃത്തികൾക്ക് പാത അടയ്ക്കേണ്ടത് അനിവാര്യമാണെന്ന് ബിഎംആർസിഎൽ അറിയിച്ചു.

വാഹന യാത്രക്കാർ ഈ ദിവസം ബദൽ പാതകൾ ഉപയോഗിക്കണമെന്ന് സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. ബന്നാർഘട്ടെ മെയിൻ റോഡിലൂടെ വരുന്ന വാഹനങ്ങൾ മൈക്കോ സിഗ്‌നലിൽ നിന്നു വലത്തോട്ട് തിരിഞ്ഞ് ആടുഗോഡി സിഗ്‌നൽ വഴി ബോഷ് ലിങ്ക് റോഡിലൂടെ ഇടത്തോട്ട് തിരിഞ്ഞുപോകണം. ഡയറി സർക്കിളിൽ നിന്ന് ശാന്തിനഗർ ഭാഗത്തേക്കുള്ള വാഹനങ്ങൾ സെവന്ത് മെയിൻ റോഡിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് വിൽസൻ ഗാർഡൻ വഴി പോകണം.

The post ഭൂഗർഭ മെട്രോ സ്റ്റേഷൻ നിർമാണം; ബന്നാർഘട്ട മെയിൻ റോഡ് ഭാഗികമായി അടച്ചിടും appeared first on News Bengaluru.

Powered by WPeMatico

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: പള്ളൂർ, മാഹി സ്വദേശിനി കാർത്ത്യായനി അമ്മ (94) ബെംഗളൂരുവില്‍ അന്തരിച്ചു....

പാലക്കാട്‌ ഫോറം വനിതാ ദിനാഘോഷം

ബെംഗളുരു: പാലക്കാട് ഫോറം ബെംഗളുരു വനിതാ വിഭാഗം ഉഷസ് വനിതാ ദിനാഘോഷം...

വനിതകൾ സാമ്പത്തികമായി സ്വയംപര്യാപ്തരാകണം -കാത്തി ട്രീസ മാത്യു 

ബെംഗളൂരു: വനിതകള്‍ സാമ്പത്തികമായി സ്വയംപര്യാപ്തരാകണമെന്നും ഉദ്യോഗങ്ങളിലെ നേതൃനിരയില്‍ വനിതകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍...

1965ലെ ഇന്ത്യ-പാക് യുദ്ധത്തിലെ വീരനായകൻ കെ.ജി. ജോർജ് അന്തരിച്ചു

കോട്ടയം: 1965ലെ ഇന്ത്യ- പാക് യുദ്ധത്തില്‍ രാജ്യത്തിന് വേണ്ടി പൊരുതിയ ലാന്‍സ്...

T20 ലോകകപ്പ് ഫൈനല്‍; ഇ​ന്ത്യ​യ്ക്ക് ത​ക​ർ​പ്പ​ൻ‌ തു​ട​ക്കം

അഹമ്മദാബാദ്: ട്വന്റി ട്വന്റി ലോകകപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിന് ടോസ്. കിവീസ് നായകന്‍...

Topics

ബെംഗളൂരുവിൽ കാര്‍ ട്രക്കിന് പിറകില്‍ ഇടിച്ച് അപകടം; മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: കനകപുര റോഡില്‍ കാര്‍ ട്രക്കിന് പിറകില്‍ ഇടിച്ച് മൂന്ന് യുവാക്കൾ...

ബെംഗ​ളൂ​രു​വി​ൽ യുവാവ് കാ​മു​കി​യെ​യും കാ​മു​കി​യു​ടെ മാ​താ​പി​താ​ക്ക​ളെ​യും പെ​ട്രോ​ളൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി, മൂന്ന് പേരുടെയും നില ഗുരുതരം

ബെംഗളൂ​രു: ബെംഗളൂ​രു​വി​ൽ യുവാവ് കാ​മു​കി​യെ​യും കാ​മു​കി​യു​ടെ മാ​താ​പി​താ​ക്ക​ളെ​യും പെ​ട്രോ​ളൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി​. നഗരത്തിലെ...

പഴകിയ സാ​മ്പാ​ർ ചൂ​ടാ​ക്കി വി​ള​മ്പി​യ​തി​നെ ചൊ​ല്ലി ഭ​ർ​ത്താ​വു​മാ​യി തർക്കം; യുവതി ജീവനൊടുക്കി

ബെംഗളൂരു: മൂന്നുദിവസം പഴകിയ സാമ്പാർ ചൂടാക്കി വി​ള​മ്പി​യ​തി​നെ ചൊ​ല്ലി ഭ​ർ​ത്താ​വു​മാ​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന്...

അനധികൃത കുടിയേറ്റം; ബെംഗളൂരുവില്‍ 124 ബംഗ്ലാദേശികളടക്കം 200 പേര്‍ പിടിയില്‍

ബെംഗളൂരു: നഗരത്തിൽ സെൻട്രൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് അനധികൃത കുടിയേറ്റക്കാരെ...

കാമ്പസുകളില്‍ ‘സൻമിത്ര’ ഡ്രൈവ്; 31 വിദ്യാർഥികൾ മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി

ബെംഗളൂരു: നഗരത്തിലെ കാമ്പസുകളില്‍ പോലീസ് നടത്തിവരുന്ന ലഹരിവിരുദ്ധ 'സന്‍മിത്ര' ഡ്രൈവിന്റെ ഭാഗമായി നടത്തിയ...

ബെംഗളൂരു വിമാനത്താവളത്തിന് വീണ്ടും ആഗോള അംഗീകാരം

ബെംഗളൂരു: ബെംഗളൂരു കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം ലോകത്തിലെ ഏറ്റവും മികച്ച 'അറൈവല്‍' വിമാനത്താവളമെന്ന...

ലീസിനെടുത്ത വീട് ഒഴിഞ്ഞില്ല; ഭിന്നശേഷിക്കാരനായ അമ്മാവനെ മരുമകൻ മർദിച്ച് കൊന്നു

ബെംഗളൂരു: ബെംഗളൂരുവില്‍ ലീസിനെടുത്ത വീട് കാലാവധി കഴിഞ്ഞിട്ടും ഒഴിയാത്തത്തിനെത്തുടർന്ന് ഭിന്നശേഷിക്കാരനായ അമ്മാവനെ...

അനധികൃത സ്വത്ത് സമ്പാദനം; ബെംഗളൂരുവിൽ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത റെയ്ഡ്

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ബെംഗളൂരുവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളിലും...

Related News

Popular Categories

You cannot copy content of this page