മനു ഭാക്കറും ഡി ഗുകേഷും ഉള്‍പ്പെടെ 4 താരങ്ങള്‍ക്ക് ഖേല്‍രത്ന

ന്യൂഡല്‍ഹി: കായിക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ച്‌ കേന്ദ്രസർക്കാർ. പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേല്‍രത്ന പുരസ്കാരം നാല് പേർക്കാണ് ലഭിക്കുക. ഒളിമ്പിക്സ് ഇരട്ടമെഡല്‍ ജേതാവും ഷൂട്ടിംഗ് താരവുമായ മനു ഭാക്കറിനും ലോക ചെസ് ചാമ്പ്യൻ ഡി. ഗുകേഷിനും ഖേല്‍രത്നയുണ്ട്.

ഇതുകൂടാതെ പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ്, പാരാലിമ്പിക്സ് താരം പ്രവീണ്‍ കുമാർ എന്നിവരാണ് ഖേല്‍രത്നയ്‌ക്ക് അർഹരായത്. മലയാളിയും നീന്തല്‍ താരവുമായ സജൻ പ്രകാശ് അടക്കം 32 പേർക്കാണ് അർജ്ജുന അവാർഡ്. കഴിഞ്ഞ വര്‍ഷം പാരീസ് ഒളിമ്പിക്‌സില്‍ മനു ഭാക്കര്‍ ഇന്ത്യക്കായി രണ്ട് മെഡലുകള്‍ നേടിയിരുന്നു.

അതേസമയം ഡി.ഗുകേഷ് ലോക ചെസ്സ് ചാമ്പ്യനായി. ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗിനും പാരാ അത്ലറ്റ് പ്രവീണ്‍ കുമാറിനും മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന അവാര്‍ഡ് ജനുവരി 17 ന് നല്‍കും. പാരീസ് ഒളിമ്പിക്സില്‍ തുടര്‍ച്ചയായ രണ്ടാം തവണയും വെങ്കല മെഡല്‍ നേടി ഇന്ത്യന്‍ ഹോക്കി ടീം രാജ്യത്തിന് അഭിമാനമായി മാറിയിരുന്നു.

TAGS : LATEST NEWS
SUMMARY : Khel Ratna for 4 stars including Manu Bhaker and D Gukesh

LEAVE A REPLY

Please enter your comment!
Please enter your name here