മുന്‍ ഇന്ത്യൻ ക്രിക്കറ്റ് താരം ഡേവിഡ് ജോണ്‍സണ്‍ വീടിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ചു

ബെംഗളൂരു: ഇന്ത്യൻ മുൻ പേസ് ബോളർ ഡേവിഡ് ജോണ്‍സണ്‍ മരിച്ചു. 52-ാം വയസുകാരനായിരുന്ന ഡേവിഡിന്‍റെ അന്ത്യം വ്യാഴാഴ്ച ബെംഗളൂരുവിലായിരുന്നു. അപ്പാർട്ട്മെന്റിന്റെ നാലാംനിലയിലെ ബാല്‍ക്കണയില്‍നിന്ന് വീണതിനെത്തുടർന്നാണ് അന്ത്യമെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

ഡേവിഡ് ജോണ്‍സനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച്‌ ദി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. 39 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍നിന്ന് 125 വിക്കറ്റുകളാണ് ഡേവിഡ് ജോണ്‍സണ്‍ കരിയർ നേട്ടം.

1995-96 രഞ്ജി ട്രോഫി സീസണില്‍ കേരളത്തിനെതിരെ 152 റണ്‍സിന് 10 വിക്കറ്റ് എന്ന മികച്ച ബൗളിംഗ് പ്രകടനവും കാഴ്ചവച്ചിരുന്നു. ആഭ്യന്തര മാച്ചുകളില്‍ ഏറ്റവും വേഗതയേറിയ ഇന്ത്യൻ ബൗളർമാരില്‍ ഒരാള്‍ കൂടിയായിരുന്നു ഡേവിഡ് ജോണ്‍സൻ. 1996-ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന ഏകദിന ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയായിരുന്നു ഡേവിഡ് ജോണ്‍സന്റെ അരങ്ങേറ്റ മത്സരം.

TAGS: CRICKET| PLAYER| PASSED AWAY|
SUMMARY: Former Indian cricketer David Johnson passed away

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കൊച്ചിയിലേക്ക് വന്ന വിമാനത്തില്‍ മലയാളി യുവാവിന്റെ പരാക്രമം; എമര്‍ജൻസി വാതില്‍ തുറക്കാൻ ശ്രമം

കൊച്ചി: വിമാനയാത്രക്കിടെ എമർജൻസി വാതില്‍ തുറക്കാൻ ശ്രമിച്ച മലയാളി അറസ്റ്റില്‍. മലേഷ്യയിലെ...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ആറ് പ്രതികള്‍ക്ക് കൂടി ജാമ്യം അനുവദിച്ച്‌ ഹൈക്കോടതി

കൊച്ചി: പിണറായി വിജയന്‍റെ വീട്ടില്‍ പരിശോധനക്ക് എത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പ്രവീണ്‍ നെട്ടാരു വധക്കേസ്: ഒളിവിലായിരുന്ന പ്രതി ഉമര്‍ ഫാറൂഖ് കൊച്ചിയില്‍ പിടിയില്‍

ബെംഗളുരു: കര്‍ണാടകയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരു വധക്കേസില്‍ ഒളിവിലായിരുന്ന പ്രതി...

പത്താം ക്ലാസുകാരിക്ക് ലൈംഗിക പീഡനം; അച്ഛന്‍ ഉള്‍പ്പെടെ ഏഴു പ്രതികള്‍

പത്തനംതിട്ട: മലയാലപ്പുഴയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി. കേസില്‍ പിതാവ്...

സ്വർണവില വീണ്ടും കുതിച്ചുയർന്നു

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില വീണ്ടും കുതിച്ചുയർന്നു. ഇന്ന് പവന് ഒറ്റയടിക്ക് 2,120...

‘മുൻ‌കൂര്‍ ജാമ്യമെടുത്തിട്ടേ വരൂ.. പറ്റുമെങ്കില്‍ പിടിക്ക്’; വീണ്ടും സിഐയെ വെല്ലുവിളിച്ച്‌ അര്‍ജുന്‍ ആയങ്കി

കണ്ണൂര്‍: വീണ്ടും സിഐയെ വെല്ലുവിളിച്ച്‌ അര്‍ജുന്‍ ആയങ്കി. ഊന്നുകല്‍ സിഐക്കെതിരെയാണ് ആയങ്കിയുടെ...

പാലക്കാട് ജനകീയാരോഗ്യ കേന്ദ്രത്തില്‍ നഴ്‌സിന് അണലിയുടെ കടിയേറ്റു

പാലക്കാട്: സര്‍ക്കാര്‍ ജനകീയാരോഗ്യ കേന്ദ്രത്തില്‍ നഴ്സിന് അണലിയുടെ കടിയേറ്റു. പാലക്കാട് ചാലിശ്ശേരിയില്‍...

ഹോർമൂസ് കടലിടുക്ക് തുറക്കാൻ വഴിയൊരുങ്ങുന്നു; ഇറാൻ-ഒമാൻ കരാർ അന്തിമ ഘട്ടത്തിൽ

തെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ​ഗതാ​ഗതം പുനരാരംഭിക്കുന്നതിനായി ഒമാനുമായി ധാരണയിലെത്തിയെന്ന് ഇറാൻ....

Related Articles

Popular Categories