മെട്രോ യെല്ലോ ലൈനിലെ സുരക്ഷ പരിശോധന പൂർത്തിയായി; സർവീസ് ഉടൻ

ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനിലെ സുരക്ഷ പരിശോധന പൂർത്തിയായി. ഇതോടെ നഗരത്തിലെ ആദ്യ ഡ്രൈവറില്ലാ ട്രെയിൻ ഗതാഗതത്തിനാണ് അംഗീകാരം ലഭിക്കുന്നത്. ആർവി റോഡിനും ബൊമ്മസാന്ദ്രയ്ക്കും ഇടയിലാണ് യെല്ലോ ലൈൻ. നിലവിൽ 19 കിലോമീറ്ററിലായി 16 സ്റ്റേഷനുകളാണുള്ളത്. ആറ് കോച്ചുകൾ അടങ്ങുന്ന ആദ്യത്തെ ഡ്രൈവറില്ലാ മെട്രോ ട്രെയിൻ 2024 ഫെബ്രുവരി 14 ന് ചൈനയിൽ നിന്ന് എത്തിയിരുന്നു.

റെയിൽവേ മന്ത്രാലയം റോളിംഗ് സ്റ്റോക്കും സിഗ്നൽ പരിശോധനകളും അംഗീകരിച്ചാൽ നമ്മ മെട്രോ ഏപ്രിലിൽ നാല് ട്രെയിനുകൾ ഉൾപ്പെടുന്ന യെല്ലോ ലൈൻ തുറന്നേക്കും. ഡ്രൈവറില്ലാ പ്രോട്ടോടൈപ്പ് ഉൾപ്പെടെ 216 കോച്ചുകൾ വിതരണം ചെയ്യുന്നതിനുള്ള കരാർ സിആർആർസി നാൻജിംഗ് പുഷെൻ കമ്പനി ലിമിറ്റഡാണ് നേടിയത്. ഡ്രൈവറില്ലാ ട്രെയിൻ സർവീസ് തുടങ്ങുന്നതിന് മുമ്പ് 37 വ്യത്യസ്ത പരിശോധനകൾക്ക് വിധേയമാക്കും.

കോച്ച് അസംബ്ലിക്ക് ശേഷം സ്റ്റാറ്റിക്, ഇലക്ട്രിക്കൽ സർക്യൂട്ട് പരിശോധനകൾ നടത്തും. ഈപരിശോധനകൾ ഉൾപ്പെടെയാണ് 37-ഓളം പരിശോധനകൾ പൂ‍ർത്തിയാകുക. ട്രാക്കുകളിലെ ബലം ഉറപ്പാക്കുന്നതിനായി മെയിൻലൈൻ പരിശോധനയുമുണ്ടാകും. സിഗ്നലിംഗ്, ടെലികോം, പവർ സപ്ലൈ സിസ്റ്റങ്ങൾ എന്നിവയുടെ തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കുകയും ചെയ്യും. യാത്രക്കാർ കയറുന്നതിന് മുമ്പ് ട്രെയിനിന്റെ സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കും.

TAGS: BENGALURU
SUMMARY: Safety inspection at namma metro yellow line completed

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അമിത വേഗത്തിലോടിച്ച ആഡംബര കാർ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം; എംപിയുടെ മകനെതിരെ കേസ്

ഹൈദരാബാദ്: രാജ്യസഭാംഗത്തിന്റെ മകൻ അമിതവേഗത്തിലും അശ്രദ്ധമായും ഓടിച്ച ആഡംബര കാർ ഇടിച്ച്...

അടുത്ത 3 മണിക്കൂറിൽ 5 ജില്ലകളിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ 5 ജില്ലകളിൽ കനത്ത മഴയ്ക്കും...

പ്രതിശ്രുതവരൻ ബൈക്കപകടത്തിൽ മരിച്ചു; പിന്നാലെ യുവതിയും മരിച്ചനിലയിൽ

എറണാകുളം: പ്രതിശ്രുത വരൻ ബൈക്ക് അപകടത്തിൽ മരിച്ചതിന് യുവതിയെയും വീട്ടിൽ മരിച്ച...

എല്ലാ പോലീസ് സ്റ്റേഷനുകളിലും തത്സമയ സി.സി.ടി.വി സംവിധാനം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും പ്രവർത്തനക്ഷമമായ സി.സി.ടി.വി ക്യാമറകളും തത്സമയ...

കർണാടകയിലെ റെയിൽവേ സ്റ്റേഷനുകളിൽ ഭക്ഷ്യസുരക്ഷാ ലംഘനം

ബെംഗളൂരു: സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളിലും കാന്റീനുകളിലും നടത്തിയ പ്രത്യേക ഭക്ഷ്യസുരക്ഷാ...

ബ്രെയിനോ മാനിയ ക്വിസ് മത്സരം

ബെംഗളൂരു: കെഎൻഎസ്എസ് ജയമഹാൾ കരയോഗം യുവജന വിഭാഗം കിസോറ ബ്രെയിനോ മാനിയ...

മൈസൂരു കേരളസമാജം ഓണച്ചന്ത 23 മുതൽ 

ബെംഗളൂരു: മൈസൂരു കേരളസമാജം സംഘടിപ്പിക്കുന്ന ഓണച്ചന്ത ഓഗസ്റ്റ് 23 മുതൽ 25...

Related Articles

Popular Categories