വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില വീണ്ടും കൂട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടി എണ്ണക്കമ്പനികള്‍. വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വിലയാണ് വര്‍ധിപ്പിച്ചത്. 19 കിലോയുടെ സിലിണ്ടറിന് 61.50 രൂപയാണ് കൂട്ടിയത്. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ വില 1810.50(ന്യൂഡല്‍ഹി വില) ആയി ഉയര്‍ന്നു. നേരത്തെ 1749 രൂപയായിരുന്നു ഒരു സിലിണ്ടറിന്റെ വില. ചെറുകിട കടകളില്‍ ഉപയോഗിക്കുന്ന അഞ്ച് കിലോയുടെ മിനി പാചകവാതക സിലിണ്ടറിനും വില വര്‍ധിപ്പിച്ചിട്ടുണ്ട്. 15 രൂപയാണ് മിനി സിലിണ്ടറിന് ഉയര്‍ത്തിയിട്ടുള്ളത്. അതേസമയം, ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ വര്‍ധനവില്ല വിലവര്‍ധന ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്നും കമ്പനികള്‍ അറിയിച്ചു.

ഇതു തുടര്‍ച്ചയായ നാലാം മാസമാണ് വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ 92 ദിവസത്തിനിടെ പാചകവാതക വിലയില്‍ 158.50 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസം ആദ്യം പാചകവാതക വിലയില്‍ 48.50 രൂപയുടെ വര്‍ധന വരുത്തിയിരുന്നു. അതിനു മുമ്പ് സെപ്റ്റംബര്‍ ആദ്യം 39 രൂപയുടെയും ഓഗസ്റ്റ് ആദ്യം 8.50 രൂപയുടെയും വര്‍ധനവ് നടപ്പാക്കിയിരുന്നു.
<BR>
TAGS : GAS PRICE HIKE
SUMMARY : Commercial cooking gas prices increased again

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; ഏഴ് ജില്ലകൾക്ക് യെല്ലോ അലേർട്ട്: സംസ്ഥാനത്ത് നാളെ വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഇന്ന് ഏഴ് ജില്ലകള്‍ക്ക്...

മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കുന്നത് പരിഗണനയില്‍: വി.ഡി. സതീശൻ

കൊച്ചി: മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല രൂപീകരിക്കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....

കൊച്ചി മെട്രോയില്‍ പാര്‍ക്കിങ് നിരക്ക് കുത്തനെ കൂട്ടി

കൊച്ചി: മെട്രോയുടെ തിരഞ്ഞെടുത്ത നാല് പ്രധാന സ്റ്റേഷനുകളിലെ പാർക്കിങ് ഫീസ് കുത്തനെ...

ജഘന്യജൻ l ചെറുകഥ

കഥ സതീഷ് തോട്ടശ്ശേരി. വീശിയടിക്കുന്ന കാറ്റിനൊപ്പം കർക്കടക മഴ മലയിറങ്ങിവന്നപ്പോൾ മായപ്പൻ്റെ ചിന്തകൾ ഒരാവശ്യവുമില്ലാതെ...

യഷ് ചിത്രമായ ‘ടോക്സിക്’ പ്രൊമോഷനിടെ അപകടം: രണ്ട് വിദ്യാര്‍ഥികള്‍ക്ക്

ഹൈദരാബാദ്: യഷ് നായകനാകുന്ന പാന്‍ ഇന്ത്യന്‍ ചിത്രം 'ടോക്സിക്കി'ന്റെ പ്രൊമോഷൻ ചടങ്ങിനിടെയുണ്ടായ...

പ്രവാസികള്‍ക്ക് ഓണത്തിന് മുമ്പ് പെൻഷൻ; 32 കോടി അനുവദിച്ച്‌ സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണത്തിന് സർക്കാർ...

വാഹന മോഡിഫിക്കേഷൻ: നിയമലംഘനങ്ങള്‍ ഓരോന്നിനും 5,000 രൂപ വീതം പിഴ ചുമത്തണമെന്ന് ഹൈക്കോടതി

കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനുകള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കർശന നടപടി സ്വീകരിക്കാൻ ഹൈക്കോടതി...

താമരശ്ശേരി ചുരത്തില്‍ അതിരൂക്ഷമായ ഗതാഗതക്കുരുക്ക്

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ഇന്നലെ രാത്രി 11 മണിയോടെ ആരംഭിച്ച അതിരൂക്ഷമായ...

Related Articles

Popular Categories