സംഗീത സംവിധായകന്‍ മോഹന്‍ സിതാര ബിജെപിയില്‍ ചേര്‍ന്നു

തൃശൂർ: സംഗീത സംവിധായകൻ മോഹൻ സിത്താര ബിജെപിയിൽ ചേർന്നു. ബിജെപിയുടെ ജില്ലാതല അംഗത്വം ക്യാംപെയ്ന് തുടക്കം കുറിച്ചാണ് മലയാളികളുടെ മനം കവര്‍ന്ന നിരവധി ഹിറ്റ് ഗാനങ്ങളുടെ സൃഷ്ടാവ് മോഹൻ സിത്താരയ്ക്ക് ആദ്യ അംഗത്വം നൽകിയത്. തൃശൂർ ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാർ അംഗത്വം നൽകി.

മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി മേനോന്‍, സംസ്ഥാന കമ്മിറ്റി അംഗം മുരളി കൊളങ്ങാട്ട്, മണ്ഡലം ജനറല്‍ സെക്രട്ടറി സുശാന്ത് അയിനിക്കുന്നത്ത് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ജില്ലയിൽ 7 ലക്ഷം പേരെ അംഗങ്ങളാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ഒക്ടോബർ 15 വരെയാണ് അംഗത്വ പ്രചാരണം.
<BR>
TAGS : MOHAN SITHARA | BJP
SUMMARY : Music director Mohan Sithara has joined BJP

 

LEAVE A REPLY

Please enter your comment!
Please enter your name here