ഡ​ൽ​ഹി സം​ഘ​ർ​ഷ​ഭ​രി​തം; എംപിമാർക്കുനേരെ ലാത്തിച്ചാർജ്, ; പ്രതിഷേധക്കാരെ വലിച്ചിഴച്ച് പോലീസ്

ന്യൂഡൽഹി: വോട്ടർ പട്ടിക പരിഷ്കരണത്തിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടും പ്രതിപക്ഷ സഖ്യമായ ഇന്ത്യാ ബ്ലോക്ക് (INDIA Bloc) ഡൽഹിയിൽ നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. എംപിമാർക്കുനേരെ പോലീസും കേന്ദ്രസേനകളും ലാത്തിച്ചാർജ് നടത്തി. പ്രവർത്തകരെ അതിക്രൂരമായി മർദിച്ചു.

ജന്തർ മന്തറിലേക്ക് മാർച്ച് നടത്തിയ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വധ്ര എന്നിവരടക്കമുള്ള പ്രമുഖ പ്രതിപക്ഷ നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്തുണ്ടായിരുന്ന മറ്റ് പ്രതിഷേധക്കാരെയും പോലീസ് വെറുതെ വിട്ടില്ല. പോലീസ് അവരെ ബസുകളിലേക്ക് വലിച്ചിഴക്കുകയും ഓടിക്കുകയും ചെയ്തു. പ്രിയങ്ക ഗാന്ധി റോഡിൽ കിടന്നാണ് പ്രതിഷേധിച്ചത്.

പ്രി​യ​ങ്ക ഗാ​ന്ധി​യേ​യും രാ​ഹു​ൽ ഗാ​ന്ധി​യേ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തോ‌​ടെ ഇ​രു​വ​രേ​യും ക​യ​റ്റി​യ ബ​സി​നു മു​ക​ളി​ലേ​ക്ക് പ്ര​വ​ർ​ത്ത​ക​ർ ഇ​ര​ച്ചു ക​യ​റി. വാഹനത്തിന്റെ ടയര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പഞ്ചറാക്കിയതിനെ തുടന്ന് മറ്റൊരു ബസിലേക്ക് രാഹുല്‍ ഗാന്ധിയെ മാറ്റിയാണ് പോലീസ് സ്റ്റേഷനിലെത്തിച്ചത്. ​പ്ര​തി​ഷേ​ധ സ്ഥ​ല​ത്തെ​ത്തി​യ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നേ​യും ഇടതുപക്ഷ എംപിമാരായ ജോൺ ബ്രിട്ടാസ്, എ എ റഹിം, വി ശിവദാസൻ, പി സന്തോഷ്കുമാർ തുടങ്ങിയവരെയും പോലീസ് പോ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു നീക്കുകയായിരുന്നു.

പ്രതിഷേധത്തിൽ പങ്കെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനും ഇലക്ഷൻ കമ്മീഷനുമെതിരെ കടുത്ത വിമർശനം ഉന്നയിച്ചു. രാജ്യത്തെ ജനാധിപത്യം പൂർണ്ണമായും തകർക്കപ്പെട്ടു എന്ന് ആരോപിച്ച അദ്ദേഹം, തങ്ങൾക്ക് ഗ്യാനേഷ് കുമാർ നിയമപരമായ ഇലക്ഷൻ കമ്മീഷണറല്ല എന്നും കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം തങ്ങൾക്കെതിരെ എടുത്ത എഫ് ഐ ആറുകളെ (FIR) കുറിച്ച് പരാമർശിച്ച രാഹുൽ ഗാന്ധി, നിലവിൽ തനിക്കെതിരെ 45 എഫ് ഐ ആറുകൾ ഉണ്ടെന്നും അത് 100 എണ്ണ തികയ്ക്കുകയാണ് തന്റെ ലക്ഷ്യമെന്നും വ്യക്തമാക്കി.
SUMMARY: Delhi tense; lathi-charge against MPs; police drag away protesters.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിലെ 12 മെട്രോ സ്റ്റേഷനുകളിൽ കൂടി പാർക്കിങ് സൗകര്യം ഏര്‍പ്പെടുത്തുന്നു

ബെംഗളൂരു: മെട്രോ യാത്രക്കാരുടെ പാർക്കിങ് പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി ബെംഗളൂരുവിലെ 12...

ബെംഗളൂരുവിൽ ആമസോൺ ഓഫീസിന് മുന്നിൽ ട്രാൻസ്ഫോർമർ പൊട്ടിത്തെറി; രണ്ടുപേർക്ക് പരുക്ക്

ബെംഗളൂരു: ബാഗലൂർ മെയിൻ റോഡിൽ ആമസോൺ ഓഫീസിന്റെ ഗേറ്റിന് മുന്നിലെ നടപ്പാതയിൽ...

കലാകൈരളി ഓണോത്സവം

ബെംഗളൂരു: സഞ്ജയ് നഗർ കലാകൈരളിയുടെ  ‘ഓണോത്സവം-2026’ ലക്ഷ്മിപുര ക്രോസിന് സമീപമുള്ള കളത്തൂർ...

എയിംസ് വന്നില്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ വോട്ട് ചോദിക്കില്ലെന്ന് സുരേഷ് ഗോപി

കണ്ണൂർ: കേരളത്തില്‍ എയിംസ് പരിഗണനയില്‍ ഇല്ലെന്നു കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതയില്‍ അറിയിച്ചതിനു...

രാജ്യതലസ്ഥാനത്ത് ഇന്നും നാടകീയ രംഗങ്ങള്‍; എംപിമാര്‍ ജന്തര്‍ മന്തറിലേക്ക്; ഇന്ത്യാസഖ്യത്തിന്റെ വൻപ്രതിഷേധം

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യാസഖ്യത്തിന്റെ...

ഡല്‍ഹിയില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നു വീണു; നിരവധിപ്പേര്‍ കുടുങ്ങിയതായി സൂചന

ഡല്‍ഹി: ഡല്‍ഹിയിലെ സീമാപൂരി പ്രദേശത്ത് അഞ്ച് നില കെട്ടിടം തകര്‍ന്നുവീണ് അപകടം....

രസതന്ത്രത്തിനുള്ള നൊബേല്‍ ഹെന്റി ബി കഗാനും, കെന്‍സോ സോയിക്കും

സ്ററോക്കോം: ഹെൻറി ബി കഗാനും കെൻസോ സോയിക്കും രസതന്ത്ര നൊബേല്‍. ഫ്രാൻസില്‍...

ആലപ്പുഴ ബൈപ്പാസില്‍ ഓടിക്കൊണ്ടിരുന്ന മിനി ലോറിക്ക് തീപിടിച്ചു

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസില്‍ ഓടിക്കൊണ്ടിരുന്ന മിനി ലോറിക്ക് തീപിടിച്ചു. കളർകോട് കപ്പക്കട...

Related Articles

Popular Categories