അഗ്നി-പ്രൈം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ; രാത്രികാല പ്രഹരത്തിന് സജ്ജം

ന്യൂഡല്‍ഹി: 1000 മുതല്‍ 2000 കിലോമീറ്റര്‍ വരെ പ്രഹരശേഷിയുള്ള ന്യൂ ജനറേഷന്‍ ബാലിസ്റ്റിക് മിസൈലായ അഗ്‌നിപ്രൈം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഒഡീഷ തീരത്തെ ഡോ. എ പി ജെ അബ്ദുള്‍ കലാം ദ്വീപില്‍ നിന്ന് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷനും (ഡിആര്‍ഡിഒ) സ്ട്രാറ്റജിക് ഫോഴ്‌സ് കമാന്‍ഡും (എസ്എഫ്‌സി) ചേര്‍ന്ന് ബുധനാഴ്ച വൈകീട്ട് ഏഴിനാണ് പരീക്ഷണം നടത്തിയത്. പരീക്ഷണം വിജയകരമായിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ടെർമിനൽ പോയിൻ്റിൽ സ്ഥാപിച്ചിരുന്ന രണ്ട് ഡൗൺറേഞ്ച് കപ്പലുകൾ ഉൾപ്പെടെ, എല്ലാ ട്രയൽ ലക്ഷ്യങ്ങളും മിസൈൽ തകർത്തു. വിവിധ സ്ഥലങ്ങളിൽ വിന്യസിച്ചിരുന്ന റേഞ്ച് സെൻസറുകളിൽ രേഖപ്പെടുത്തിയ ഡാറ്റയിൽ നിന്ന് ഇക്കാര്യം സ്ഥിരീകരിച്ചതായും മന്ത്രാലയം അറിയിച്ചു. മിസൈൽ വികസിപ്പിക്കാൻ പ്രയത്നിച്ച ഡിആർഡിഒയെയും എസ്എഫ്‌സിയെയും സായുധ സേനയെയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അഭിനന്ദിച്ചു.

ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, ചീഫ് ഓഫ് സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡ്, ഡിആർഡിഒയിലെയും ഇന്ത്യൻ ആർമിയിലെയും മുതിർന്ന ഉദ്യോഗസ്ഥരും വിക്ഷേപണത്തിന് സാക്ഷ്യം വഹിച്ചു.

The post അഗ്നി-പ്രൈം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ; രാത്രികാല പ്രഹരത്തിന് സജ്ജം appeared first on News Bengaluru.

Powered by WPeMatico

Hot this week

ഗവർണർ നേരിട്ട് വിവിധ വകുപ്പുകളുടെ യോഗം വിളിച്ച നടപടി,​ അതൃപ്തി അറിയിച്ച് സർക്കാർ

തിരുവനന്തപുരം: അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ ഗവർണർ നേരിട്ട് വിവിധ സർക്കാർ...

ഇടുക്കിയില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമണത്തിലാണ് മരണമെന്ന് നാട്ടുകാര്‍

കട്ടപ്പന: ഇടുക്കി മറയൂരിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി. ചുരക്കുളം ഉന്നതിയിൽ മുരുകൻ...

യു.എ.ഇയിൽ 15 വയസ്സിൽ താഴെയുള്ളവർക്ക്​ സോഷ്യൽ മീഡിയ നിരോധനം

ദുബായ്: പതിനഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ച്...

സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി ഷിഗെല്ല: ജാഗ്രതാ നിര്‍ദേശം

കോഴിക്കോട്: സംസ്ഥാനത്ത്  19 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട്, തൃശ്ശൂര്‍,...

ടെലഗ്രാം ‘പുതിയ ഡാർക്ക് വെബ്’; ഗുരുതര ആരോപണങ്ങളുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ജനപ്രിയ ഇൻസ്റ്റന്റ് മെസ്സേജിങ് പ്ലാറ്റ്‌ഫോമായ ടെലഗ്രാം രാജ്യത്ത് കുറ്റവാളികളെ തമ്മിൽ...

തിരക്കഥാകൃത്ത് രാജേഷ് തില്ലങ്കേരിക്കു പകരം ആകാശ് തില്ലങ്കേരി; പിഎസ്‌സി ബുള്ളറ്റിനില്‍ ഗുരുതര പിഴവ്

തിരുവനന്തപുരം: പി.എസ്.സി ബുള്ളറ്റിനിൽ മികച്ച തിരക്കഥാകൃത്തിന്റെ ചിത്രത്തിന് നൽകിയത് ഷുഹൈബ് വധക്കേസ്...

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: റെയ്ഡ് കഴിഞ്ഞ് മടങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍...

Related Articles

Popular Categories