അര്‍ജുൻ രക്ഷാദൗത്യം; കേന്ദ്രത്തിനും കര്‍ണാടകയ്ക്കും നോട്ടീസ്

ഉത്തര കന്നഡയിലെ ഷിരൂരിലെ മണ്ണിടിച്ചലില്‍ കാണാതായ അര്‍ജുന്റെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനും കര്‍ണാടകയ്ക്കും നോട്ടീസ് അയച്ച്‌ ഹൈക്കോടതി. നാളെയാണ് കർണാടക ഹൈക്കോടതിയില്‍ കേസില്‍ അടിയന്തരവാദം നടക്കുന്നത്. സുപ്രിം കോടതി അഭിഭാഷകൻ കെ.ആർ സുഭാഷ് ചന്ദ്രൻ സമർപ്പിച്ച ഹരജിയിലാണ് നോട്ടീസ്.

അർജുനെ കണ്ടെത്താൻ ചെയ്ത കാര്യങ്ങളെല്ലാം കർണാടക നാളെ കോടതിയില്‍ അറിയിക്കണം. അതേസമയം അർജുനെ കണ്ടെത്താനായി ഗംഗാവലി പുഴയില്‍ വിദഗ്ധ സംഘത്തിന്റെ തിരച്ചില്‍ പുരോഗമിക്കുകയാണ്. അപകടസമയത്ത് ഗംഗാവലി പുഴയിലൂടെ തടി അടക്കം ഒഴുകുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇത് അർജുന്റെ ലോറിയിലെ തടിയെന്നാണ് സംശയിക്കുന്നത്. ഇന്നലെ പുഴയില്‍ നടത്തിയ പരിശോധനയില്‍ സിഗ്നല്‍ കണ്ടെത്തിയ ഭാഗം കേന്ദ്രീകരിച്ചാണ് ഇന്നത്തെ പരിശോധന. പ്രദേശത്ത് ഒരു സ്ത്രീയുടെ മൃതദേഹം ഇന്ന് കണ്ടെത്തിയിരുന്നു.

TAGS : ARJUN | KARNATAKA | NOTICE
SUMMARY : Arjun Rescue Mission; Notice to Center and Karnataka

LEAVE A REPLY

Please enter your comment!
Please enter your name here