ബെംഗളൂരു: നന്ദിനി പാലിന്റെ വില ലിറ്ററിന് 8 രൂപ വർധിപ്പിക്കാനുള്ള നിർദേശത്തിന് കർണാടക മന്ത്രിസഭ അംഗീകാരം നൽകി. ഈ മാസം അവസാനം നാല് നിയമസഭാ കൗൺസിൽ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ വിലവർധന നടപ്പാക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടാനാണ് സർക്കാർ തീരുമാനം.
കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്) ലിറ്ററിന് 10 രൂപയാണ് വർധനവ് ആവശ്യപ്പെട്ടത്. പാൽ ഉൽപാദനച്ചെലവ് വർധിച്ചതും കാലിത്തീറ്റ, മരുന്ന്, ഗതാഗതം തുടങ്ങിയ ചെലവുകളിലുണ്ടായ വർധനയും കണക്കിലെടുത്താണ് വില ഉയർത്തണമെന്ന ആവശ്യം പാൽ സഹകരണ സംഘങ്ങൾ മുന്നോട്ടുവച്ചത്. പാൽ ഉൽപാദകർക്ക് കൂടുതൽ വില ലഭ്യമാക്കുന്നതിനൊപ്പം പാൽ സഹകരണ സംഘങ്ങളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുകയുമാണ് വിലവർധനയിലൂടെ ലക്ഷ്യമിടുന്നത്.
ലിറ്ററിന് 8 രൂപ വരെ വില വർധിപ്പിക്കാനുള്ള നിർദേശത്തിനാണ് മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുന്നത്. എന്നാൽ മുഴുവൻ 8 രൂപയും ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല.
Karnataka Cabinet approves Rs 8 per litre hike in Nandini milk prices; CM @DKShivakumar to take final call
https://t.co/mbXxVBQ9Yu
— ChristinMathewPhilip (@ChristinMP_) October 6, 2026
വിലവർധനയുടെ അന്തിമ തോത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് തീരുമാനമെടുക്കാനുള്ള അധികാരവും മന്ത്രിസഭ നൽകിയിട്ടുണ്ട്.തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ച ശേഷമായിരിക്കും പുതിയ വിലയും പ്രാബല്യ തീയതിയും സംബന്ധിച്ച് അന്തിമ പ്രഖ്യാപനം ഉണ്ടാകുക.
SUMMARY: Nandini milk price hike of up to RS 8 per litre; Cabinet approves.















