എഞ്ചിൻ ഓയിൽ വെയർഹൗസിൽ തീപ്പിടുത്തം; 30 കോടിയുടെ നാശനഷ്ടമുണ്ടായതായി റിപ്പോർട്ട്‌

ബെംഗളൂരു: എഞ്ചിൻ ഓയിൽ വെയർഹൗസിൽ വൻ തീപ്പിടുത്തം. നെലമംഗലയ്ക്കടുത്തുള്ള അടകമാരനഹള്ളിയിലുള്ള ഷെൽ കമ്പനിയുടെ എഞ്ചിൻ ഓയിൽ വെയർഹൗസിലാണ് തീപിടുത്തമുണ്ടായത്. ഷെൽ കമ്പനിയുടെ എഞ്ചിൻ ഓയിൽ സൂക്ഷിച്ചിരുന്ന കൃഷ്ണപ്പയുടെ ഉടമസ്ഥതയിലുള്ള വെയർഹൗസിലാണ് അപകടം.

ഗോഡൗണിൽ നിന്നാണ് സംസ്ഥാനത്തെ മിക്കയിടങ്ങളിലും എഞ്ചിൻ ഓയിൽ വിതരണം ചെയ്തിരുന്നത്. പുലർച്ചെ 3 മണിയോടെയാണ് തീപിടുത്തമുണ്ടായത്. നെലമംഗല, പീനിയ, യശ്വന്ത്പുര എന്നിവിടങ്ങളിൽ നിന്നുള്ള 30-ലധികം ഫയർ ഫോഴ്സ് സംഘം എത്തി മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണച്ചത്.

ഏകദേശം 30 കോടി രൂപയുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിവരം. 40,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വെയർഹൗസ് പൂർണ്ണമായും കത്തിനശിച്ചു. ഇന്ത്യ-പാകിസ്ഥാൻ സംഘർഷം നിലനിൽക്കുന്നതിനാൽ വെയർഹൗസിൽ വൻതോതിൽ എണ്ണ സംഭരിച്ചിരുന്നതായി പോലീസ് പറഞ്ഞു. അപകടം പുലർച്ചെയായതിനാൽ ആളപായമില്ല. കർണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കേരളം എന്നിവിടങ്ങളിലേക്കാണ് ഓയിൽ വിതരണം ചെയ്തിരുന്നത്. ദിവസവും 20-ലധികം ഓയിൽ ട്രക്കുകളും കണ്ടെയ്‌നറുകളുമാണ് ഇവിടെ നിന്നും കയറ്റുമതി ചെയ്തിരുന്നത്. സംഭവത്തിൽ മാദനായകനഹള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

TAGS: KARNATAKA | FIRE AT GODOWN
SUMMARY: Fire destroys Shell oil warehouse near Nelamangala

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നിതിന്‍രാജിന്റെ ആത്മഹത്യ; അധ്യാപകന്‍ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതിയും തള്ളി

കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍കോളേജില്‍ വിദ്യാര്‍ഥി നിതിന്‍രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി...

നെന്മാറ ഇരട്ടക്കൊലപാതക കേസ്; ചെന്താമര കുറ്റക്കാരനെന്ന് കോടതി

പാലക്കാട്: നെന്മാറ പൂത്തുണ്ടി ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി....

സ്വര്‍ണവിലയില്‍ വൻ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും കനത്ത ഇടിവ്. ഒരു പവൻ സ്വർണത്തിന്...

സുഗതന്‍റെ സത്യപ്രതിജ്ഞ ജയിലില്‍ തന്നെ നടത്താം; സൗകര്യങ്ങള്‍ ഒരുക്കാമെന്ന് സര്‍ക്കാര്‍ കോടതിയില്‍

തിരുവനന്തപുരം: കാപ്പാ തടവുകാരനായ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗണ്‍സിലർ ആർ സുഗതന്റെ...

ട്രെയിനിലെ എസി കോച്ചുകളിൽനിന്ന് നാല് വർഷത്തിനിടെ യാത്രക്കാർ മോഷ്ടിച്ചത് 1.27 കോടി ബെഡ്‌ഷീറ്റുകളും ടവലുകളും

ന്യൂഡല്‍ഹി: ട്രെയിനിലെ എ സി കോച്ചുകളില്‍ നിന്ന് ബെഡ്‌ഷീറ്റുകളും ടവലുകളും മോഷണം...

കാമറ വാടക കുടിശ്ശിക വിവാദം: നടൻ ആര്യക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

ഹൈദരാബാദ്: തെന്നിന്ത്യൻ നടൻ ആര്യയ്ക്കെതിരേ വഞ്ചനാകുറ്റത്തിന് കേസ്. കാമറയും ലൈറ്റിങ് ഉപകരണങ്ങളും...

കത്തോലിക്കാ കോൺഗ്രസ് യൂണിറ്റ് ഉദ്ഘാടനം

ബെംഗളൂരു: മാണ്ഡ്യ രൂപത കത്തോലിക്കാ കോണ്‍ഗ്രസിന്റെ മത്തിക്കരെ സെന്റ് സെബാസ്റ്റ്യന്‍ ഫൊറോനാ...

കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം: അച്ഛനും മകളും മരിച്ചു, അമ്മയും മകനും ഗുരുതരാവസ്ഥയിൽ

തൃശൂര്‍: കുന്നംകുളത്ത് ജീവനൊടുക്കാന്‍ ശ്രമിച്ച കുടുംബത്തിലെ രണ്ട് പേര്‍ മരിച്ചു. രണ്ട്...

Related Articles

Popular Categories