ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ‘തീറ്റ മഹോത്സവം’ സംഘടിപ്പിക്കുന്നു. ചിക്കബാനവാര മേദരഹള്ളിയിലുള്ള പ്രകാശ് റെഡി ഗാർഡനിൽ വച്ച് ഒക്ടോബർ 2ന് നടക്കുന്ന പരിപാടിയിൽ രുചികരമായ ഭക്ഷണങ്ങൾ ആസ്വദിക്കാനുള്ള അവസരത്തോടൊപ്പം വിവിധ മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്.
തീറ്റ മത്സരത്തിലെ വിജയികളാകുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 5000, 3000, 2000 രൂപ സമ്മാനമായി നൽകും. പരിപാടിയുടെ ഭാഗമായി പരിസര ശുചീകരണവും സംഘടിപ്പിക്കും.
കൂടുതൽ വിവരങ്ങൾക്ക് 9448266690, 8714966136.
SUMMARY: Onstage Jalahalli Food Festival on October 2.
















