തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ, പ്രതിപക്ഷനേതാവ് പിണറായി വിജയനും കുടുംബത്തിനും നേരേയുയർന്ന കൈക്കൂലി, ഹവാല ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) രൂപം നൽകി ഉത്തരവിറങ്ങി. എസ് പി വിക്രമനാണ് അന്വേഷണ ചുമതല. സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിനാണ് അന്വേഷണ മേൽനോട്ടം.
മൂന്ന് ഡിവൈഎസ്പിമാരും അന്വേഷണ സംഘത്തിലുണ്ട്. 30 ദിവസത്തിനകം പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട്് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. അതിനുശേഷമായിരിക്കും കേസ് എടുത്ത് മുന്നോട്ടുപോകുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുക.ഇരുവര്‍ക്കുമെതിരെ ഇന്നലെയാണ് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്.
SUMMARY: Investigation against Pinarayi and Riyas: Special team formed; SP Vikraman appointed as investigating officer.
















