‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’; ബിൽ തിങ്കളാഴ്ച ലോക്‌സഭയിൽ അവതരിപ്പിക്കും

ന്യൂഡൽഹി: ലോക്‌സഭാ– നിയമസഭാ തിരഞ്ഞെടുപ്പുകളും തദ്ദേശതിരഞ്ഞെടുപ്പുകളും ഒന്നിച്ച്‌ നടത്താൻ ലക്ഷ്യമിട്ടുള്ള ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്‌’ ബിൽ ശീതകാല സമ്മേളനത്തിൽ തന്നെ ലോക്‌സഭയിൽ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ.

കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകിയ ബിൽ, നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ തിങ്കളാഴ്ച പാർലമെന്റിൽ അവതരിപ്പിക്കും. ലോക്‌സഭ, സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുന്നതിനും ഡൽഹി, ജമ്മു കശ്‌മീർ, പുതുച്ചേരി എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് യോജിപ്പിക്കുന്നതിനുള്ള ബില്ലുമാണ് തിങ്കളാഴ്ച ലോക്സഭക്ക് മുന്നിലെത്തുക.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ആശയം പഠിച്ച്‌ റിപ്പോർട്ട്‌ സമർപ്പിക്കാൻ മുൻരാഷ്ട്രപതി രാംനാഥ്‌ കോവിന്ദ്‌ അധ്യക്ഷനായ സമിതിക്ക്‌ 2023 സെപ്‌തംബറിൽ രൂപംനൽകിയിരുന്നു. ആറുമാസംകൊണ്ട്‌ സമിതി റിപ്പോർട്ട്‌ സമർപ്പിച്ചു. തിരഞ്ഞെടുപ്പുകൾ ഒന്നിച്ച്‌ നടത്തിയാൽ രാജ്യം വലിയ സാമ്പത്തിക കുതിപ്പ്‌ കൈവരിക്കുമെന്ന നിരീക്ഷണമാണ്‌ മുന്നോട്ടുവെച്ചത്‌.

അതേസമയം ഒരുരാജ്യം ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയം അപ്രായോഗികമാണെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ഒരേസമയം തിരഞ്ഞെടുപ്പെന്ന ആശയം ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ്. ബില്ലിനെ എതിര്‍ക്കുമെന്നും പ്രതിപക്ഷം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ബില്‍ നടപ്പാക്കണമെങ്കില്‍ കുറഞ്ഞത് ആറ് ഭരണഘടനാ ഭേദഗതികളെങ്കിലും വേണ്ടിവരും. കൂടാതെ പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷവും ആവശ്യമാണ്. എന്നാല്‍, മൂന്നാം മോദി സര്‍ക്കാരില്‍ ബി.ജെ.പിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്തതിനാല്‍ സംവിധാനം നടപ്പാക്കാന്‍ ബുദ്ധിമുട്ടാവുമെന്ന് ആദ്യഘട്ടത്തിലേ വിലയിരുത്തപ്പെട്ടിരുന്നു. തീരുമാനം നടപ്പാക്കുന്നതിന് ഘടകകക്ഷികളുടെ പിന്തുണയും അത്യാവശ്യമാണ്.

<BR>
TAGS : ONE NATION ONE ELECTION,
SUMMARY : ‘One Country One Election’; The bill will be introduced in the Lok Sabha on Monday

Hot this week

നടന്‍ സലിം കുമാര്‍ അന്തരിച്ചു

കൊച്ചി: നടൻ സലിം കുമാർ അന്തരിച്ചു. 58 വയസായിരുന്നു. എറണാകുളം അമൃത...

സി.ഐക്കെതിരെ കൊലവിളി ഭീഷണി; അര്‍ജുൻ ആയങ്കിക്കെതിരെ പോലീസ് കേസ്

എറണാകുളം: കോതമംഗലം പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഭീഷണി കുറിപ്പിട്ട ക്രിമിനല്‍ കേസ്...

കോഴിക്കോട് ഷിഗല്ല ബാധിച്ച്‌ നാലരവയസുകാരി മരിച്ചു

കോഴിക്കോട്: കോഴിക്കോട് ഷിഗല്ല ബാക്ടീരിയല്‍ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്ന നാല് വയസ്സുകാരി...

മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്ക് വിരാമം; ഓടയില്‍ കുടുങ്ങിയ അതിഥി തൊഴിലാളിയെ രക്ഷപ്പെടുത്തി

കോഴിക്കോട്: ഓടയില്‍ കുടുങ്ങിയ അതിഥി തൊഴിലാളിയെ പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഏറെ...

കളമശേരിയില്‍ ഓടിക്കൊണ്ടിരുന്ന ഥാര്‍ കത്തി നശിച്ചു; യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കൊച്ചി: എറണാകുളം സൗത്ത് കളമശ്ശേരിയില്‍ ഓടിക്കൊണ്ടിരുന്ന മഹീന്ദ്ര ഥാർ ജീപ്പ് പൂർണ്ണമായും...

എം.ആര്‍. അജിത്കുമാറിനെ ബെവ്‌കോ തലപ്പത്തുനിന്നും മാറ്റണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി എക്‌സൈസ് മന്ത്രി

തിരുവനന്തപുരം: എം.ആർ. അജിത്കുമാറിനെ ബെവ്കോ സിഎംഡി സ്ഥാനത്തു നിന്ന് മാറ്റണം എന്ന...

കാസറഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

കാസറഗോഡ്: ആദൂരില്‍ വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം. അബൂബക്കറിന്റെ മക്കളായ...

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാല് മാസം പ്രായമുള്ള...

Related Articles

Popular Categories