കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദര്‍ശിച്ച്‌ പ്രിയങ്ക ഗാന്ധി

വയനാട്: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്കാ ഗാന്ധി മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കടുവ അക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിച്ചു. അര മണിക്കൂറോളം വീട്ടുക്കാർക്കൊപ്പം ചിലവഴിച്ച പ്രിയങ്ക കുടുംബത്തോടൊപ്പമുണ്ടെന്ന് ഉറപ്പ് നല്‍കിയാണ് തിരിച്ചുപോയത്.

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനൊപ്പമാണ് പ്രിയങ്ക വീട് സന്ദർശിച്ചത്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, ടി സിദ്ദിഖ് എംഎല്‍എ തുടങ്ങിയവര്‍ പ്രിയങ്കയെ അനുഗമിച്ചിരുന്നു. പ്രദേശത്ത് പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരുന്നത്.

അതേസമയം രാധയുടെ വീട്ടിലേക്ക് പോകുന്നതിനിടെ പ്രിയങ്ക ഗാന്ധിക്ക് നേരെ സിപിഐഎം പ്രവർത്തകർ കരിങ്കൊടി കാണിച്ചു. മാനന്തവാടി കണിയാരത്ത് വെച്ചാണ് കരിങ്കൊടി കാണിച്ചത്. എംപി സ്വന്തം മണ്ഡലത്തില്‍ എത്തുന്നില്ലെന്ന് സിപിഐഎം പ്രവർത്തകർ ആരോപിച്ചു.

TAGS : PRIYANKA GANDHI
SUMMARY : Priyanka Gandhi visits the house of Radha, who was killed in a tiger attack

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബസവനഗർ ക്രൈസ്റ്റ് പബ്ലിക് സ്കൂൾ വാർഷികാഘോഷം ‘സ്പിനോറ’ നാളെ

ബെംഗളൂരു: ബസവനഗർ ക്രൈസ്റ്റ് പബ്ലിക് സ്കൂളിന്റെ 9-ാമത് വാർഷികാഘോഷം 'സ്പിനോറ' (SPINORA)...

നോർക്ക കെയർ ഇൻഷുറൻസ്: പ്രീമിയം പുതുക്കാനുള്ള സമയം നീട്ടണമെന്ന് ബെംഗളൂരു മലയാളി ഫോറം

ബെംഗളൂരു: പ്രവാസി മലയാളികൾക്കുള്ള 'നോർക്ക കെയർ' ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം പുതുക്കുന്നതിനുള്ള...

വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം; ഭര്‍തൃപിതാവിന് ഇടക്കാല ജാമ്യം

കൊല്ലം: ഷാർജയില്‍ വിപഞ്ചികയെയും ഒന്നര വയസ്സുകാരിയായ മകള്‍ വൈഭവിയെയും മരിച്ച നിലയില്‍...

അന്തരിച്ചു

ബെംഗളൂരു: ചെമ്മാട് സ്വദേശി ചക്കിപ്പറമ്പത്ത് സി.പി. അബ്ദുൾ റസാഖ് (71) അന്തരിച്ചു....

മംഗളൂരു വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; മലയാളികൾ ഉൾപ്പെടെ അഞ്ചുപേർ പിടിയിൽ

ബെംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. രണ്ട് സംഭവങ്ങളിലായി...

അയ്യപ്പഭക്തരുമായി വാക്കുതര്‍ക്കം; കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പെൻഷൻ

തിരുവനന്തപുരം: അയ്യപ്പഭക്തരുമായി വാക്കുതർക്കത്തിലേർപ്പെട്ട കെഎസ്‌ആർടിസി കണ്ടക്ടറെ സസ്പെൻഡ് ചെയ്തു. പമ്പയില്‍ നിന്ന്...

സ്വർണവിലയില്‍ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്ന് കനത്ത വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിലെ...

സംസ്ഥാനത്ത് ഇടിയും മഴയും തുടരും; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നതായി മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ...

Related Articles

Popular Categories