കാനനപാതയില്‍ കുടുങ്ങിയ മാളികപ്പുറങ്ങളെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന

ശബരിമല: പുല്ലുമേട് – സന്നിധാനം കാനനപാതയില്‍ വനത്തിനുള്ളില്‍ കുടുങ്ങിയ മാളികപ്പുറങ്ങളെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി. തിരുവനന്തപുരം വെഞ്ഞാറൻമൂട് നിന്നും ശബരീശ ദർശനത്തിനായി എത്തിയ തീർത്ഥാടക സംഘത്തോടൊപ്പം ഉണ്ടായിരുന്ന രാധ (58) , ശാന്ത (60) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.  ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ആയിരുന്നു സംഭവം.

തീർത്ഥാടക സംഘത്തോടൊപ്പം സന്നിധാനത്തേക്ക് വരികയായിരുന്ന ഇരുവരും ശാരീരിക അവശതയെ തുടർന്ന് വനത്തിനുള്ളില്‍ കുടുങ്ങുകയായിരുന്നു. ഇവരോടൊപ്പം എത്തിയ സംഘാംഗങ്ങള്‍ പാണ്ടിത്താവളത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരെ വിവരമറിയിച്ചു. തുടർന്ന് അഗ്നി രക്ഷാസേനയും സിവില്‍ ഡിഫൻസ് അംഗങ്ങളും ചേർന്ന് നടത്തിയ തെരച്ചിലിന് ഒടുവില്‍ സന്നിധാനത്ത് നിന്നും രണ്ട് കിലോമീറ്റർ മാറി പോടംപ്ലാവില്‍ നിന്നും കണ്ടെത്തുകയായിരുന്നു.

തുടർന്ന് സ്ട്രക്ചറില്‍ എത്തിച്ച ഇരുവരെയും സന്നിധാനം സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശക്തമായ മഴയെയും പ്രതികൂല കാലാവസ്ഥയെയും തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി അടച്ചിട്ടിരുന്ന കാനനപാത ബുധനാഴ്ച രാവിലെയോടെ ആണ് വീണ്ടും തുറന്നു കൊടുത്തത്.

TAGS : SABARIMALA
SUMMARY : The fire rescue team rescued the Malikappurams stuck on the forest road

Hot this week

ഇന്‍ഡ്യ സഖ്യയോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഡിഎംകെ തീരുമാനം

ചെന്നൈ: ഇന്ത്യ സഖ്യയോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച്‌ ഡിഎംകെ. കോണ്‍ഗ്രസ്...

ജോര്‍ജ് കുര്യന് രാജ്യസഭാ സീറ്റില്ല; കേന്ദ്ര മന്ത്രിസ്ഥാനം ഒഴിയാൻ സാദ്ധ്യത

ഡല്‍ഹി: കേന്ദ്രമന്ത്രി ജോർജ് കുര്യന് രാജ്യസഭാ സീറ്റ് നല്‍കാതെ ബിജെപി. രാജ്യസഭ...

ആന്റി ഡോട്ട് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ഭാരവാഹികള്‍ മുഖ്യമന്ത്രി വി. ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി

ബെംഗളൂരു: മയക്കുമരുന്നുപയോഗത്തിനെതിരെ ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദേശീയ സംഘടനയായ ആന്റി ഡോട്ട്...

കാരുണ്യ ബെംഗളൂരു ആദ്യഘട്ട പഠന സഹായ വിതരണം

ബെംഗളൂരു: ജീവകാരുണ്യ സേവനരംഗത്തെ കൂട്ടായ്മയായ കാരുണ്യ ബെംഗളൂരു വർഷങ്ങളായി നൽകിവരുന്ന പഠന...

സ്വകാര്യ ബസ് കാറിന് പിന്നില്‍ ഇടിച്ച്‌ അപകടം; യാത്രക്കാര്‍ രക്ഷപ്പെട്ടു

കൊച്ചി: കോതമംഗലം കുത്തുകുഴിയില്‍ സ്വകാര്യ ബസ് കാറിന് പിന്നില്‍ ഇടിച്ച്‌ അപകടം....

ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; നിയമങ്ങള്‍ കടുപ്പിച്ച് എംവിഡി

തിരുവനന്തപുരം: ഗതാഗത നിയമങ്ങള്‍ കടുപ്പിച്ച് എംവിഡി. ഇനി മുതൽ ഹെൽമെറ്റ് ഉപയോ​ഗിച്ചില്ലെങ്കിൽ...

ഒഴുക്കില്‍ പെട്ട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

കൊച്ചി: മൂവാറ്റുപുഴയാറില്‍ ഒഴുക്കില്‍ പെട്ട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. തൊടുപുഴ...

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറും പിതാവും ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു  

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. എറണാകുളം...

Related Articles

Popular Categories