കോടതിയിലേക്ക് കൊണ്ടുംപോകും വഴി മയക്കുമരുന്ന് കേസ് പ്രതി ചാടിപ്പോയി

തൃശ്ശൂർ: തൃശ്ശൂരിൽ ജയിലിൽ നിന്നും കോടതിയിലേക്ക് കൊണ്ടുപോകുന്ന വഴി പ്രതി ചാടിപ്പോയി. ശ്രീലങ്കൻ പൗരൻ അജിത് ക്രിഷാന്ത് പെരേരയാണ് വിയ്യൂർ ജയിലിൽ നിന്നും അയ്യന്തോൾ കോടതിയിലേക്ക് കൊണ്ടുപോകുന്ന വഴി ചാടിപ്പോയത്. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മയക്കുമരുന്ന് കേസിൽ എറണാകുളം കോസ്റ്റൽ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ 2021 ലാണ് വിയ്യൂർ ജയിലിലേക്ക് മാറ്റിയത്. ഇയാളുടെ പക്കൽ നിന്നും നിരോധിത ലഹരിവസ്തുക്കൾ കണ്ടെടുത്തിരുന്നു. ഈ കേസിലാണ് ഇയാളെ കോടതിയിലേക്ക് കൊണ്ടുപോയത്. ഈ സമയത്താണ് ഇയാൾ ചാടിപ്പോയത്.
<BR>
TAGS : CRIME |  THRISSUR NEWS
SUMMARY : The drug case accused jumped on the way to court

LEAVE A REPLY

Please enter your comment!
Please enter your name here