നെതന്യാഹുവിനെതിരെ കൈകോർത്ത് അറബ് പാർട്ടികൾ; ഐസൻകോട്ട് പ്രധാനമന്ത്രി സ്ഥാനത്തേക്ക്?

ജറുസലം: ഇസ്രയേലിൽ യാഷർ പാർട്ടി ചെയർമാൻ ഗാദി ഐസൻകോട്ടിനു പിന്തുണ പ്രഖ്യാപിച്ച് അറബ് പാർട്ടി സഖ്യം. ഐസൻകോട്ടിനെ പ്രധാനമന്ത്രി സ്ഥാനത്തേക്കു പിന്തുണയ്ക്കുമെന്നും അറബ് പാർട്ടികൾ വ്യാഴാഴ്ച അറിയിച്ചു. സർക്കാർ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗുമായുള്ള ചർച്ചയ്ക്കിടെ ഐസൻകോട്ടിന്റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്കു നിർദേശിക്കുമെന്നും അറബ് പാർട്ടികൾ പറഞ്ഞു.

ലിക്കുഡ് പാർട്ടി നേതാവും നിലവിലെ കാവൽ പ്രധാനമന്ത്രിയുമായ ബെന്യാമിൻ നെതന്യാഹുവിനു കടുത്ത ഭീഷണിയുയർത്തുന്ന തീരുമാനമാണിത്. ഇതിന് പുറമെ  ലിക്വഡ് പാർട്ടിയുടെ സഖ്യകക്ഷിയായ യുണൈറ്റഡ് തോറ ജൂഡായിസം പാർട്ടിയും പ്രധാനമന്ത്രി പദത്തിലേക്ക് നെതന്യാഹുവിന്റെ പേര് നിർദ്ദേശിച്ചില്ല. പാർട്ടി പ്രതിനിധികളുമായുള്ള പ്രസിഡന്റ് ഐസക് ഹെർസോഗിന്റെ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി പദത്തിലേക്ക് അവർ ആരെയും പിന്തുണച്ചില്ല. ഇവർക്ക് ഏഴു സീറ്റുകളാണുള്ളത്. എന്നാൽ അറബ് പാർട്ടികളുമായി സർക്കാരുണ്ടാക്കാൻ ശ്രമിക്കില്ലെന്ന് വ്യക്തമാക്കിയ ഐസൻകോട്ടിനെ രണ്ട് അറബ് പാർട്ടികൾ പ്രധാനമന്ത്രി പദത്തിലേക്ക് നിർദേശിക്കുകയും ചെയ്തു. ഇതോടെ നെതന്യാഹുവിനേക്കാൾ മേൽക്കൈ ഐസൻകോട്ടിന് ലഭിച്ചു.

ഐസക് ഹെർസോഗ് ഉടൻ തന്നെ ഐസൻകോട്ടുമായും നെതന്യാഹുവുമായും പ്രത്യേകം ചർച്ചകൾ നടത്തും. മറ്റൊരു പൊതുതിരഞ്ഞെടുപ്പ് ഒഴിവാക്കാൻ പാർട്ടികൾ പരമാവധി വിട്ടുവീഴ്ച ചെയ്യണമെന്ന് ഹെർസോഗ് കക്ഷി നേതാക്കളോട് ആവശ്യപ്പെട്ടു. രാജ്യം നേരിടുന്ന സുരക്ഷാ വെല്ലുവിളികളും നയതന്ത്ര പ്രതിസന്ധികളും കണക്കിലെടുത്ത് വലിയ ഉത്തരവാദിത്തമാണ് മുന്നിലുള്ളതെന്ന് ഓരോരുത്തരും തിരിച്ചറിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി സ്ഥാനാർത്ഥികളെ കണ്ട ശേഷം വിവിധ രാഷ്ട്രീയ കക്ഷികളുമായും ഹെർസോഗ് കൂടിക്കാഴ്ച നടത്തും. തിരഞ്ഞെടുപ്പിൽ നെതന്യാഹു സഖ്യത്തിന് 53 സീറ്റും പ്രതിപക്ഷത്തെ ഐസൻകോട്ടിൻ്റെ നേതൃത്വത്തിലുള്ള മധ്യ-ഇടത് യാഷർ സഖ്യത്തിന് 48 സീറ്റും ലഭിച്ചു. അറബ് ജനതയെ പ്രതിനിധീകരിക്കുന്ന രണ്ട് പാർട്ടികൾ 19 സീറ്റുകൾ നേടിയിരുന്നു.

നിലവിൽ പാർട്ടികൾ നിർദേശിച്ച പേരുകൾ പ്രകാരം ഐസൻകോട്ടിനാണ് സർക്കാർ രൂപീകരിക്കുന്നതിൽ മുൻതൂക്കം. പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിന് ഇന്നലെയും ഇന്നുമായി വിവിധ പാർട്ടി നേതാക്കളുമായി പ്രസിഡന്റ് ഹെർസോഗ് കൂടിക്കാഴ്ച നടത്തിവരികയാണ്. പാർട്ടികളുമായുള്ള ചർച്ചയ്ക്ക് ശേഷം പുതിയ സർക്കാർ രൂപീകരിക്കാൻ ആരെയാണ് ക്ഷണിക്കേണ്ടതെന്ന് ഹെർസോഗ് തീരുമാനിക്കും.
SUMMARY: Arab parties join forces against Netanyahu; is Eisenkot in the running for Prime Minister?

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നെടുമ്പാശ്ശേരി അപകടത്തിൽ വാഹനം സഞ്ചരിച്ചത് 144 കിലോമീറ്റർ വേഗതയിലെന്ന് സ്ഥിരീകരണം

കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പര്‍ വാഹനാപകടത്തില്‍ വാഹനം അമിതവേഗതയിലായിരുന്നുവെന്ന് ശരിവച്ച് ഇ...

നന്ദിനി പാലിന് പിന്നാലെ നെയ്യ്, വെണ്ണ, പനീർ വിലയും വർധിപ്പിച്ചു; പുതിയ നിരക്കുകൾ പ്രാബല്യത്തിൽ

ബെംഗളൂരു: കർണാടകയിലെ പ്രമുഖ ക്ഷീരോൽപ്പന്ന ബ്രാൻഡായ നന്ദിനിയുടെ നെയ്യ്, വെണ്ണ, പനീർ...

എസ്.ഐ.ആറിനെതിരെ ഫ്രീഡം പാർക്കിൽ ഇന്ത്യാ മുന്നണിയുടെ പ്രതിഷേധം

ബെംഗളൂരു: വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട സ്പെഷ്യൽ ഇൻ്റെൻസീവ് റിവിഷൻ (SIR) നടപടികളിലെ...

യെലഹങ്കയിൽ 13.20 ലക്ഷത്തിന്റെ സ്വർണക്കവർച്ച: പ്രതി പിടിയിൽ

ബെംഗളൂരു: യെലഹങ്ക ന്യൂ ടൗണിലെ ആഭരണശാലയിൽനിന്ന് 13.20 ലക്ഷം രൂപ വിലവരുന്ന...

18 വയസിൽ കൊലപാതകം; ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ പ്രതി 30 വർഷങ്ങൾക്കു ശേഷം പിടിയിൽ

തൃശൂർ: 1995ൽ തൃശൂർ നഗരത്തെ നടുക്കിയ മാർത്ത കൊലക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന...

നിയന്ത്രണങ്ങള്‍ക്ക് അവസാനം; ഡല്‍ഹി ജന്തര്‍ മന്തര്‍ റോഡ് തുറന്നു

ഡൽഹി: മാസങ്ങള്‍ നീണ്ട നിയന്ത്രണങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ ഡല്‍ഹിയിലെ പ്രശസ്തമായ ജന്തർ...

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: തൃശ്ശൂർ കുന്നംകുളം, ചെറുവത്തൂർ കുടുംബാംഗം മോളി കൊച്ചുണ്ണി (75) ബെംഗളൂരുവിൽ...

ഷാര്‍ജയില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ മരിച്ചു

ഷാർജ: യുഎഇയിലെ ഷാർജയില്‍ എമിറേറ്റ്സ് റോഡിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു....

Related Articles

Popular Categories