ഡ്രൈവിംഗിനിടെ ലാപ്ടോപ്പിൽ ജോലി ചെയ്തു; ഐടി ജീവനക്കാരിക്ക് പിഴ ചുമത്തി

ബെംഗളൂരു: ഡ്രൈവിംഗിനിടെ ലാപ്ടോപ്പിൽ ജോലി ചെയ്ത ഐടി ജീവനക്കാരിക്ക് പിഴ ചുമത്തി ബെംഗളൂരു ട്രാഫിക് പോലീസ്. യുവതിയിൽ നിന്ന് പിഴയായി 1000 രൂപയാണ് പോലീസ് ഈടാക്കിയത്. യുവതിക്കെതിരെ പോലീസ് കേസെടുത്തിട്ടുമുണ്ട്. യുവതി കാർ ഓടിക്കുന്നതിനിടെ ലാപ്ടോപ് ഉപയോഗിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ഇതേതുടർന്ന് നോർത്ത് പോലീസ് ആണ് യുവതിക്കെതിരെ കേസെടുത്തത്. ജോലി സമ്മർദ്ദമാണ് നിയമ ലംഘനത്തിലേക്ക് നയിച്ചതെന്ന് യുവതി പോലീസിനോട് പറഞ്ഞു. എന്നാൽ വര്‍ക്ക് ഫ്രം ഹോം ആകാം, വർക്ക് ഫ്രം കാർ പാടില്ലെന്ന് സിറ്റി പോലീസ് പറഞ്ഞു.

 

TAGS: BENGALURU
SUMMARY: Work from home, not from car while driving, Bengaluru police to woman

LEAVE A REPLY

Please enter your comment!
Please enter your name here