നടന്‍ ദേവന്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചു

തിരുവനന്തപുരം: നടന്‍ ദേവന്‍ ബിജെപി വിട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വം രാജിവെച്ചുകൊണ്ടുള്ള കത്ത് ഉടന്‍ കൈമാറും. കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ പൊതു വേദിയിലാണ് ബിജെപി വിട്ടതായുള്ള ദേവന്‍റെ പ്രഖ്യാപനം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചില പ്രശ്‌നങ്ങള്‍ നേരിട്ടതായി ദേവന്‍ പറഞ്ഞു. ആ വൈസ് പ്രസിഡന്റ് സ്ഥാനവും ബിജെപി പ്രാഥമിക അംഗത്വവും രാജിവെച്ചുകൊണ്ടുള്ള കത്ത് എഴുതിവെച്ചിരിക്കുന്നുവെന്നായിരുന്നു നടന്‍റെ പ്രഖ്യാപനം.

കത്ത് ഉടൻ സംസ്ഥാന നേതൃത്വത്തിന് കൈമാറും. ‘ശ്രീനാരായണ ഗുരുവിന്റെ ആദര്‍ശങ്ങളും ആശയങ്ങളും അടങ്ങുന്ന രാഷ്ട്രീയമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. അഞ്ചുവര്‍ഷം കേരള ബിജെപിയില്‍ വര്‍ക്ക് ചെയ്ത ശേഷം അത് എനിക്ക് സാധിച്ചില്ല. എന്റെ ലൈന്‍ വേറെയാണെന്ന് എനിക്ക് ബോധ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ നാലഞ്ച് മാസങ്ങള്‍ക്ക് മുമ്പ് ചെറിയ തീരുമാനങ്ങള്‍ എടുത്തു.

ഇന്നലെ ആത്മപരിശോധനയില്‍ തീരുമാനിച്ചു. ഈ വേദിയില്‍ തന്നെ പറയാന്‍ തീരുമാനിച്ചത് ഇവിടെ ഇരുന്നുകൊണ്ടാണ്. ഞാന്‍ ബിജെപിയുടെ വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവെക്കാന്‍ തീരുമാനിച്ചു. അത് എഴുതിവെച്ചു’, എന്നായിരുന്നു ദേവന്‍റെ പ്രഖ്യാപനം.

2004ല്‍ ദേവൻ നവകേരള പീപ്പിള്‍സ് പാർട്ടി എന്ന പേരില്‍ പാർട്ടി രൂപീകരിച്ചിരുന്നു. പിന്നീട് ഈ പാർട്ടി ബിജെപിയുമായി ലയിക്കുകയായിരുന്നു. കേരളം അവികസിതമായി തുടരുന്നു എന്നതിനാലാണ് കേരള പീപ്പിള്‍സ് പാർട്ടി രൂപീകരിച്ചതെന്നും കേന്ദ്രമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് പാർട്ടിയെ ബിജെപിയില്‍ ലയിപ്പിക്കാൻ തീരുമാനിച്ചതെന്നും ദേവൻ അന്ന് പറഞ്ഞിരുന്നു. 2004ല്‍ ദേവൻ വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പില്‍ കേരള പീപ്പള്‍സ് പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുമുണ്ട്.

SUMMARY: Actor Devan has resigned from the post of BJP State Vice President

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് ആശ്വാസം; ജനന തീയതി തിരുത്തിയ ഉത്തരവ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി

ഇൻഡോർ: മഹാകുംഭമേളയിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ പെണ്‍കുട്ടിയുടെ (മൊണാലിസ ഭോസ്ലെ) ജനന...

പരിശീലകനുമായി തർക്കം; പോർച്ചുഗൽ ക്യാമ്പ് വിട്ട് ക്രി​സ്റ്റ്യാ​നോ റൊണാൾഡോ, സ​ത്യം ഉ​ട​ൻ വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് സൂ​പ്പ​ർ താ​രം

കോപ്പൻഹേഗൻ‍: പരിശീലകൻ ജോ​ർ​ജ് ജെ​സ്യൂസുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പോർച്ചുഗൽ...

സമന്വയ ദാസറഹള്ളി ഭാഗ് ഓണാഘോഷം 4-ന് 

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് - ദാസറഹള്ളി ഭാഗിന്റെ ഓണാഘോഷം...

ഉത്തരഹള്ളി കേരളസമാജം ഓണാഘോഷം

ബെംഗളൂരു: ഉത്തരഹള്ളി കേരളസമാജം ഓണാഘോഷം പി.പി ലേഔട്ടിലെ വിശാൽ റോയൽ ഹാളിൽ...

എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടി; ഹോട്ടലുകൾക്ക് തിരിച്ചടി 

ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വില കൂട്ടി. വാണിജ്യ സിലിണ്ടറിനാണ് വില വര്‍ധിപ്പിച്ചത്....

സംസ്ഥാനത്ത് ഇന്നുമുതൽ മഴയെത്തും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മുതൽ അഞ്ച് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ...

ബെംഗളൂരുവിൽ കനത്ത മഴയില്‍ റോഡുകളിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും; ഇന്നും കനത്ത മഴക്ക് സാധ്യത

ബെംഗളൂരു: നഗരത്തിൽ ഇന്നലെ വൈകുന്നേരം പെയ്ത ശക്തമായ മഴയില്‍ നിരവധി പ്രധാന...

Related Articles

Popular Categories