തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് ഇന്ന്

തൃശൂർ: തൃശൂർ പൂരത്തിന്റെ ഭാഗമായുള്ള സാമ്പിൾ വെടിക്കെട്ട് ഇന്ന് രാത്രി 7 ന് നടക്കും. തിരുവമ്പാടി വിഭാഗം വെടിക്കെട്ടിന് ആദ്യം തിരി കൊളുത്തും തുടർന്ന് പാറമേക്കാവും. 8.30 വരെയാണ് സാമ്പിൾ വെടിക്കെട്ടിന് അനുവദിച്ചിരിക്കുന്ന സമയം. മുണ്ടത്തിക്കോട് സ്വദേശി പി.എം. സതീശിനാണ് ഇരുവിഭാഗത്തിന്റെയും വെടിക്കെട്ട് ചുമതല. ഇന്ന്. ആകാശത്ത് കുടമാറ്റത്തിന് സമാനമായ വർണക്കുടകൾ വിരിയിക്കുന്ന വിസ്മയ കാഴ്ചകളാണ് ഇത്തവണത്തെ പ്രത്യേകത. പൂ​ര​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള സാ​മ്പി​ൾ ക​മ്പ​ക്കെ​ട്ടി​ന് തി​രി കൊ​ളു​ത്തു​മ്പോ​ൾ പ​തി​നാ​യി​ര​ങ്ങ​ൾ പൂ​ര​ന​ഗ​രി​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തും. ബഹുവര്‍ണ അമിട്ടുകള്‍, ഗുണ്ട്, കുഴിമിന്നി, ഓലപ്പടക്കം തുടങ്ങിയവ വെടിക്കെട്ടിന് വര്‍ണശോഭ നല്‍കും.

നഗരം കനത്ത പോലീസ് സുരക്ഷാവലയത്തിലാണ്. 20ന് പുലർച്ചെ മൂന്നിനാണ് പ്രധാന വെടിക്കെട്ട്. പകൽപ്പൂരത്തിന് ഉപചാരം ചൊല്ലിപ്പിരിഞ്ഞ ശേഷവും വെടിക്കെട്ടുണ്ടാകും. 19നാണ് പൂരം. നാളെ രാവിലെ നെയ്തലക്കാവിലമ്മ വടക്കുന്നാഥനിലെത്തി പൂരവിളംബരമായി തെക്കേഗോപുര നട തുറക്കുന്നതോടെ നഗരം പൂരാവേശത്തിലേക്ക് കടക്കും.

The post തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് ഇന്ന് appeared first on News Bengaluru.

Powered by WPeMatico

LEAVE A REPLY

Please enter your comment!
Please enter your name here