ബെംഗളൂരുവിൽ വീട് കേന്ദ്രീകരിച്ച് അനധികൃത ദീപാവലി പാർട്ടി: സംഘാടകർക്കെതിരെ കേസ്

ബെംഗളൂരു: അനുമതിയില്ലാതെ വീട്ടിൽ സ്വകാര്യ ദീപാവലി പാർട്ടിയും ലഹരി ഉപയോഗവും സംഘടിപ്പിച്ച സംഭവത്തിൽ സംഘാടകർക്കും വീട്ടുടമസ്ഥനുമെതിരെ ബെംഗളൂരു പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പാർട്ടിക്കിടെ അനധികൃതമായി മദ്യപാനം, പുകവലി, ഹുക്ക ഉപയോഗം എന്നിവ അനുവദിച്ചതിനാണ് മാറത്തഹള്ളി പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് റെയ്ഡ് നടത്തിയത്.

ബെംഗളൂരു സിറ്റി ക്രൈംബ്രാഞ്ചിലെ വനിതാ സംരക്ഷണ സ്ക്വാഡ് ഇൻസ്പെക്ടർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. നവംബർ 8-ന് രാത്രി പത്തു മണിയോടെ കരിയമ്മന അഗ്രഹാര റോഡിലെ ‘ക്രോസ് വിൻഡ്‌സ്’ എന്ന വില്ലയിൽ രാത്രി മുഴുവൻ നീളുന്ന സ്വകാര്യ പാർട്ടി നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് എത്തി പരിശോധന നടത്തിയത്.

വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ, ഇൻസ്റ്റാഗ്രാം, വിവിധ സോഷ്യൽ മീഡിയ ആപ്പുകൾ എന്നിവ വഴിയാണ് സംഘാടകർ യുവാക്കളെ പാർട്ടിയിലേക്ക് ക്ഷണിച്ചത്. പ്രവേശനത്തിനായി പുരുഷന്മാരിൽ നിന്ന് 1,710 രൂപയും സ്ത്രീകൾക്ക് 1,080 രൂപയും ദമ്പതികളിൽ നിന്ന് 2,400 രൂപ വീതവും ഈടാക്കിയിരുന്നു. കൂടാതെ മറ്റ് സേവനങ്ങൾക്കായി അധിക തുകയും വാങ്ങിയിരുന്നതായി എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.

യാതൊരുവിധ മുൻകൂർ അനുമതികളുമില്ലാതെയാണ് ഉച്ചത്തിലുള്ള സംഗീതവും മദ്യ-ഹുക്ക സൽക്കാരങ്ങളും ഉൾപ്പെടെ പാർട്ടി സംഘടിപ്പിച്ചത്. കർണാടക എക്സൈസ് ആക്ട്, കർണാടക പൊലീസ് ആക്ട്, സിഗരറ്റ്സ് ആന്റ് അദർ ടൊബാക്കോ പ്രോഡക്ട്സ് ആക്ട് (COTPA 2003) എന്നിവയിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് സംഘാടകർക്കും വീട്ടുടമയ്ക്കുമെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
SUMMARY: Illegal Diwali party held at a house in Bengaluru; case registered against the organizers.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മന്ത്രിസഭായോഗം ഇന്ന്; വൈദ്യുതി കരാർ വിവാദം ചർച്ചയായേക്കും

തിരുവനന്തപുരം: വൈദ്യുതി ഇടപാടുമായി ബന്ധപ്പെട്ട് മന്ത്രിസഭയിലെ അഭിപ്രായവ്യത്യാസങ്ങളും ഭിന്നതകളും മറനീക്കി പുറത്തുവരുമ്പോള്‍...

സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20; കേരള ടീമിനെ സഞ്ജു സാംസണ്‍ നയിക്കും

തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ക്രിക്കറ്റ് ടൂർണമെന്റിനുള്ള കേരള...

ഇന്ന് അർധരാത്രിമുതൽ ഓട്ടോ-ടാക്സി തൊഴിലാളികളുടെ സൂചനാപണിമുടക്ക്

തിരുവനന്തപുരം: ഓട്ടോ ടാക്സി നിരക്ക് വർധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് ബുധനാഴ്ച അർധരാത്രി...

മെട്രോ പിങ്ക് ലൈൻ ഉദ്ഘാടനം നവംബർ 13-ന്; ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് ആശ്വാസമാകും

ബെംഗളൂരു: ബെംഗളൂരുവിലെ നമ്മ മെട്രോയുടെ പിങ്ക് ലൈൻ എലിവേറ്റഡ് പാത നവംബർ...

വിലവർധനവിനെതിരെ ഇന്ന് ബി.ജെ.പി. പ്രതിഷേധം; ഫ്രീഡം പാർക്കിൽ രാവിലെ 10 മുതൽ സമരം

ബെംഗളൂരു: സംസ്ഥാനത്ത് പാൽ, തൈര്, നെയ്യ് എന്നിവയുടെ വിലയും ബസ് യാത്രാനിരക്കും...

രാ​ജ്യ​ത്തെ വ​ന്ദേ​ഭാ​ര​ത് സ​ർ​വീ​സു​ക​ളി​ൽ വേ​ഗം കു​റ​ഞ്ഞത്; ഗോവ-മംഗളൂരു-യശ്വന്ത്പുർ റൂട്ടിൽ സർവീസ് 13-ന് ആരംഭിക്കും

ബെം​ഗ​ളൂ​രു: ഗോ​വ - മം​ഗ​ളൂ​രു- യ​ശ്വ​ന്ത്പു​ർ​ വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സിന്‍റെ സർവീസ് 13...

പാലക്കാട് മനിശ്ശേരിയിൽ കാർ മരത്തിലിടിച്ച് രണ്ടുപേർ മരിച്ചു; രണ്ടുപേരുടെ നില ​ഗുരുതരം

പാലക്കാട്: പാലക്കാട്: ഒറ്റപ്പാലത്തിനടുത്ത് മനിശ്ശീരിയില്‍ ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെയുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍...

കോമൺവെൽത്ത് വനിതാ പാർലമെന്റേറിയൻമാരുടെ സമ്മേളനത്തിന് ബെംഗളൂരു വേദിയാകും

ബെംഗളൂരു: കോമൺവെൽത്ത് വനിതാ പാർലമെന്റേറിയൻമാരുടെ ഇന്ത്യാ മേഖലാ സമ്മേളനത്തിന് ബെംഗളൂരു വേദിയാകും....

Related Articles

Popular Categories