ശ്രീനഗർ: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സിആർപിഎഫ് സംഘത്തിന് നേരെ ഭീകരർ വെടിയുതിർത്തു. ആക്രമണത്തില്‍ മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് പരുക്കേറ്റതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകള്‍.
ക്യാമ്പിനെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടായിരുന്നു ഭീകരരുടെ വെടിവെപ്പ്. പരിക്കേറ്റ ജവാന്മാരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കി.
SUMMARY: Terrorist attack on a CRPF camp in Kulgam; three jawans injured















