തിരുവനന്തപുരം: ഗാനചരയിതാവും ദേശീയ ബാലതരംഗം രക്ഷാധികാരി കൂടിയായ ബിച്ചു തിരുമലയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പ്രഥമ ബിച്ചു തിരുമല പുരസ്കാരം ചലച്ചിത്ര നടന് പത്മശ്രീ മധുവിന്. ഡോ. ജോര്‍ജ് ഓണക്കൂര്‍, ബാലു കിരിയത്ത്, ഡോ. എം ആര് തമ്പാന് എന്നിവരടങ്ങുന്ന ജൂറിയാണ് പത്മശ്രീ മധുവിന് പുരസ്കാരം നല്കാന് തീരുമാനിച്ചത്. ഒരു ലക്ഷത്തി ഒന്ന് (1,00001) രൂപയും ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്‍പ്പന ചെയ്ത ഉപഹാരവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരം.
ബിച്ചു തിരുമലയുടെ അഞ്ചാം ചരമവാര്‍ഷിക ദിനമായ നവംബര്‍ 26-ന് തിരുവനന്തപുരം സെനറ്റ് ഹാളില്‍, ബഹു. മുഖ്യമന്ത്രി ശ്രീ വി ഡി സതീശന് ഉദ്ഘാടനം ചെയ്യുന്ന ദേശീയ ബാലതരംഗത്തിന്റെ ‘രാകേന്ദു കിരണങ്ങള്‍’ എന്ന സ്മൃതി സായാഹ്ന പരിപാടിയില്‍ വെച്ചാണ് പുരസ്കാരം സമര്‍പ്പിക്കുന്നത്. തദവസരത്തില്‍ ബഹു. ആരോഗ്യ,ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. കെ മുരളീധരന്, ബഹു. സാംസ്കാരിക, ടൂറിസം മന്ത്രി ശ്രീ. പി സി വിഷ്ണനാഥ്, ബഹു. ഗതാഗത വകുപ്പ് മന്ത്രി ശ്രീ സി പി ജോണ്‍ തുടങ്ങി സാമൂഹിക, സാംസ്കാരിക, ചലച്ചിത്ര മേഖലകളിലെ പ്രമുഖ വ്യക്തിത്ത്വങ്ങള് പങ്കെടുക്കും.
SUMMARY: Inaugural Bichu Thirumala Award goes to renowned actor Padma Shri Madhu















