ഐഒഎ തിരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് പി ടി ഉഷ

തിരുവനന്തപുരം: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അട്ടിമറിയും ഗുരുതരമായ പെരുമാറ്റച്ചട്ട ലംഘനവും നടന്നതായി ആരോപിച്ച്‌ പ്രസിഡന്റ് പി.ടി. ഉഷ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് കത്തയച്ചു. തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന വരണാധികാരി സഞ്ജയ് കെ. ശ്രീവാസ്തവ പൂർണ്ണമായും പക്ഷപാതപരമായ നിലപാടാണ് സ്വീകരിച്ചതെന്ന് ഐ.ഒ.സി പ്രസിഡന്റ് കിർസ്റ്റി കോവെൻട്രിക്ക് അയച്ച മൂന്ന് പേജുള്ള കത്തില്‍ ഉഷ കുറ്റപ്പെടുത്തി.

സംഭവത്തില്‍ ഐ.ഒ.സിയുടെ അടിയന്തര ഇടപെടലും സ്വതന്ത്ര അന്വേഷണവുമാണ് അവർ ആവശ്യപ്പെട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ അഞ്ചാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതിന് പിന്നാലെയാണ് ഉഷയുടെ നിർണായകമായ ഈ പ്രതികരണം. എന്നാല്‍ തോല്‍വിയുടെ നിരാശ കൊണ്ടല്ലെന്നും ഐ.ഒ.എയുടെ സ്വയംഭരണാവകാശവും നടപടികളുടെ സുതാര്യതയും സംരക്ഷിക്കാനുമാണ് വിഷയത്തില്‍ ഇടപെടുന്നതെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഡോള ബാനർജി, യോഗേശ്വർ ദത്ത് എന്നിവരുടെ പേരില്‍ വോട്ടർമാർക്കിടയില്‍ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച്‌ ഒരു പ്രത്യേക പാനലിനായി വോട്ടുചോദിച്ചതും കേന്ദ്ര കായിക മന്ത്രാലയം അന്വേഷണം നടത്തുന്നുണ്ടെന്ന് ഭീഷണിപ്പെടുത്തിയതും പെരുമാറ്റച്ചട്ട ലംഘനമാണെന്ന് അവർ ചൂണ്ടിക്കാട്ടി.

SUMMARY: Allegations of rigging in IOA elections; PT Usha demands investigation

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗാനലോകത്തേക്ക് സ്വാഗതം: ഓൺസ്റ്റേജ് ജാലഹള്ളിയുടെ ‘വയലും വയമ്പും’ മെഗാ ഷോയിൽ ഗായകർക്ക് അവസരം

ബെംഗളൂരു: ഓൺസ്റ്റേജ് ജലഹള്ളിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'വയലും വയമ്പും' പരിപാടിയിൽ പങ്കെടുക്കാൻ...

സ്വർണവിലയിൽ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴ്ന്നു. ഇന്ന് പവന് 520 രൂപയുടെ...

അസമിൽ പാസഞ്ചർ ട്രെയിൻ പാളം തെറ്റി; വൻദുരന്തം ഒഴിവായത് തലനാരിഴക്ക്

ദിസ്പുർ: അസമിലെ ദിഗാരുവിൽ പാസഞ്ചർ ട്രെയിൻ പാളം തെറ്റി. കൊൽക്കത്തയിൽ നിന്ന്...

രാഹുല്‍ ഗാന്ധിക്കെതിരെയുള്ള അധിക്ഷേപ പരാമര്‍ശം; ശ്രീലേഖയ്ക്ക് നോട്ടീസ് അയച്ച്‌ കോടതി

ഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ...

മലേഷ്യയില്‍ ഉരുള്‍പൊട്ടലിന് പിന്നാലെ മഴവെള്ള പാച്ചില്‍; മൂന്ന് മലയാളികളടക്കം എട്ടു പേര്‍ മരിച്ചു

കോഴിക്കോട്: മലേഷ്യയില്‍ ഉരുള്‍പൊട്ടലിന് പിന്നാലെയുണ്ടായ മലവെള്ളപ്പാച്ചിലില്‍ മൂന്ന് മലയാളികളടക്കം എട്ടുപേര്‍ മരിച്ചു....

ബെംഗളൂരുവിൽ വീട് കേന്ദ്രീകരിച്ച് അനധികൃത ദീപാവലി പാർട്ടി: സംഘാടകർക്കെതിരെ കേസ്

ബെംഗളൂരു: അനുമതിയില്ലാതെ വീട്ടിൽ സ്വകാര്യ ദീപാവലി പാർട്ടിയും ലഹരി ഉപയോഗവും സംഘടിപ്പിച്ച...

മന്ത്രിസഭായോഗം ഇന്ന്; വൈദ്യുതി കരാർ വിവാദം ചർച്ചയായേക്കും

തിരുവനന്തപുരം: വൈദ്യുതി ഇടപാടുമായി ബന്ധപ്പെട്ട് മന്ത്രിസഭയിലെ അഭിപ്രായവ്യത്യാസങ്ങളും ഭിന്നതകളും മറനീക്കി പുറത്തുവരുമ്പോള്‍...

സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20; കേരള ടീമിനെ സഞ്ജു സാംസണ്‍ നയിക്കും

തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ക്രിക്കറ്റ് ടൂർണമെന്റിനുള്ള കേരള...

Related Articles

Popular Categories