തൃശൂർ പൂരത്തിൽ പങ്കെടുക്കാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഫിറ്റ്നസ്

തൃശൂർ പൂരത്തിൽ പങ്കെടുക്കാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഫിറ്റ്നസ് അനുവദിച്ചു. സെൻട്രൽ സർക്കിൾ സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ ആണ് അനുമതിക്കായി ശുപാർശ ചെയ്തത്. രാമചന്ദ്രൻ നാളെ നെയ്തല കാവിലമ്മയുടെ തിടമ്പേറ്റും. ആന ഉടമകളുടെ സമ്മർദ്ദത്തിനു വഴങ്ങിയാണ് രാമനെ പൂരത്തിൽ പങ്കെടുപ്പിക്കാനുള്ള തീരുമാനമെടുത്തത്.

വെറ്റിനറി ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘം രാമചന്ദ്രനെ പരിശോധിച്ചിട്ടാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയത്. രാമചന്ദ്രനെ എഴുന്നള്ളിക്കാൻ ഹൈക്കോടതിയാണ് അനുമതി നല്‍കിയത്. ഫിറ്റ്‌നസ് ടെസ്റ്റ് പാസായതിന് പിന്നാലെയാണ് ഹൈക്കോടതി അനുമതി നല്‍കിയത്.

പൂരത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ ആനകളുടെയുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനും വനം വകുപ്പിനോടു ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. വെള്ളിയാഴ്ചയാണ് തൃശൂര്‍ പൂരം. കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കൊമ്പനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ.

The post തൃശൂർ പൂരത്തിൽ പങ്കെടുക്കാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഫിറ്റ്നസ് appeared first on News Bengaluru.

LEAVE A REPLY

Please enter your comment!
Please enter your name here