പാലാ: പാലാ മുരിക്കുമ്പുഴയിൽ അച്ഛനെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തേക്കിലക്കാട്ടിൽ പ്രേമാനന്ദൻ (65), മകൻ അമൽ പി ആനന്ദ് (30) എന്നിവരാണ് മരണപ്പെട്ടത്. പ്രേമാനന്ദന്റെ ഭാര്യ ആശുപത്രിയിൽ പോയി മടങ്ങി വന്നപ്പോഴാണ് രണ്ടുപേരെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടത്.
രോഗബാധിതനായിരുന്ന അമലിന് വർഷങ്ങൾക്കു മുൻപുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റിരുന്നു. ഇതോടെ അമൽ കിടപ്പിലായി. പ്രേമാനന്ദനാണ് അമലിനെ ശുശ്രൂഷിച്ചിരുന്നത്. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മരണത്തിലെ ദുരൂഹത നീക്കാൻ ശാസ്ത്രീയ പരിശോധന നടത്തുമെന്നും പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു
ദയവായി ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)
SUMMARY: Father and son found dead at home in Pala















