പാരീസ്: ഫ്രഞ്ച് തലസ്ഥാനമായ പാരീസിന് സമീപമുണ്ടായ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെടുകയും ഒരു കുട്ടി ഉൾപ്പെടെ നാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 10:30 യോടെ പാരീസിന്റെ പ്രാന്തപ്രദേശങ്ങളായ ട്രാപ്പെസ് (Trappes), ലാ വെറിയേർ (La Verrière) എന്നീ പ്രദേശങ്ങളിലാണ് സംഭവം നടന്നത്. അക്രമിയെ പൊലിസ് പിടികൂടി.
കാറിലെത്തിയ മുപ്പത്തിയൊമ്പതുകാരനായ അക്രമി, കൺമുന്നിൽ കണ്ട ജനങ്ങൾക്ക് നേരെ തുരുതുരെ വെടിയുതിർക്കുകയായിരുന്നു. ഹെൽത്ത് സെന്റർ, പെട്രോൾ പമ്പ്, കളിസ്ഥലം എന്നിവിടങ്ങളിലെല്ലാം ഇയാൾ ആക്രമണം നടത്തി. സംഭവത്തിന് തീവ്രവാദബന്ധമുണ്ടോ എന്നും സംശയമുണ്ട്. ഇക്കാര്യം അന്വേഷിച്ചുവരികയാണെന്ന് പ്രോസിക്യൂട്ടർമാർ അറിയിച്ചു. വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ പത്തരയോടെ പാരീസിന് സമീപത്തെ ട്രാപ്പെസിലായിരുന്നു സംഭവം.
പരിക്കേറ്റവരിൽ 12 വയസുള്ള പെൺകുട്ടിയുമുണ്ട്. എട്ടുതവണയാണ് ഈ കുട്ടിക്ക് വെടിയേറ്റതെന്നും കുട്ടി അപകടനില തരണം ചെയ്തതായും ലാ വെറീരെ മേയർ നിക്കോളാസ് ഡെയ്ൻവില്ലെ വാർത്താ ഏജൻസിയായ പറഞ്ഞു.
SUMMARY: Shooting in Paris: One person killed, four injured
















