ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ നിയന്ത്രണരേഖയില്‍ (എല്‍എസി) വിവിധയിടങ്ങളില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള സൈനിക മുഖാമുഖം ഇപ്പോഴും തുടരുകയാണെന്ന് ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലിസ് (ഐടിബിപി) ഡയറക്ടര്‍ ജനറല്‍ ശത്രുജീത് കപൂര്‍. രാജസ്ഥാനിലെ ആൽവാറിലെ സൈനികത്താവളത്തിൽ സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി (പി.എൽ.എ) സൈനികരുമായുള്ള ഏറ്റുമുട്ടലുകളെ പ്രതിരോധിക്കാൻ സേന പുതുതായി രൂപീകരിച്ച ‘ശൗര്യ കമാൻഡോ’ സംഘം അതിർത്തിയിൽ മികവ് തെളിയിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.
കിഴക്കൻ അതിർത്തിയിലെ സംഘർഷാവസ്ഥയെക്കുറിച്ചുള്ള ആദ്യത്തെ ഔദ്യോഗിക സ്ഥിരീകരണമാണിത്. ഈ മാസം വിരമിക്കാനിരിക്കേയാണ് ശത്രുജീത് കപൂറിന്റെ വെളിപ്പെടുത്തൽ. ഇതിനുപിന്നാലെ, അതിർത്തിയിലെ കടന്നുകയറ്റത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്രസർക്കാരിന്റെയും നിശ്ശബ്ദതയെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. സേനയുടെ വാർഷിക അനുമോദനച്ചടങ്ങിലാണ് ശത്രുജീത് കപൂർ നിർണായകവിവരങ്ങൾ പങ്കുവെച്ചത്.
SUMMARY: India-China clash in Arunachal again; ITBP Director General confirms the confrontation.
















