പ്രിയദര്‍ശിനി മൂലം സര്‍വീസുകള്‍ നഷ്ടത്തില്‍; കാസറഗോഡ് ജില്ലയിലെ സ്വകാര്യ ബസുകൾ തിങ്കളാഴ്ച പണിമുടക്കും

കാസറഗോഡ്: കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സ്ത്രീ സൗജന്യ യാത്രയിൽ പ്രതിസന്ധിയിലായ കാസറഗോഡ് ജില്ലയിലെ സ്വകാര്യ ബസ്സുകൾ സൂചന പണിമുടക്കിലേക്ക്. ജൂലൈ ആറിന് ജില്ലയിലെ ബസ്സുകൾ പണിമുടക്കും.

കെഎസ്ആർടിസി ഓർഡിനറി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകിയതിനെത്തുടർന്ന് കെഎസ് ആർ ടി സി റെഗുലർ സർവീസ് നടത്തുന്ന റൂട്ടുകളിൽ ഡീസലടിക്കാൻ പോലും പണം ലഭിക്കുന്നില്ലെന്നും മറ്റിടങ്ങളിൽ പ്രതിദിന വരുമാനത്തിൽ 1500 രൂപ മുതൽ 3000 രൂപ വരെ കുറവുണ്ടായെന്നും ബസ് ഉടമകൾ പറയുന്നു. പ്രതിസന്ധി രൂക്ഷമായതോടെയാണ് കാസറഗോഡ് ജില്ലയിൽ കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ്റെ നേതൃത്വത്തിൽ സൂചന പണിമുടക്ക് നടത്തുന്നത്. ജുലൈ ആറിന് ജില്ലയിലെ മുഴുവൻ ബസ്സുകളും സർവീസ് നിർത്തിവെക്കും.

കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഏർപ്പെടുത്തുന്നതിനെതിരെ സ്വകാര്യ ബസുടമകൾ നേരത്തെ രംഗത്തെത്തിയിരുന്നു. കേരളത്തിലെ പൊതുഗതാഗത സംവിധാനത്തിന്റെ പൂർണമായ തകർച്ചയ്ക്ക് വഴിതെളിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ഭാരവാഹികൾ മുന്നറിയിപ്പ് നൽകിയിരുന്നു.കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കുമായി സൗജന്യയാത്ര അനുവദിച്ചുകൊണ്ടാണ് യുഡിഎഫ് സര്‍ക്കാര്‍ പ്രിയദര്‍ശിനി പദ്ധതി നടപ്പാക്കിയത്.
SUMMARY: Services disrupted due to Priyadarshini; Private buses in Kasaragod district to strike on Monday

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കനത്ത മഴ: തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തൃശൂർ: തൃശൂർ ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച...

കൈരളി കലാസമിതി സാഹിത്യോത്സവം 12-ന്

ബെംഗളൂരു: കൈരളി കലാസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘സാഹിത്യോത്സവം 2026’ ജൂലൈ 12-ന്...

കാത്തിരുന്ന കൂട്ടുകെട്ട്; മോഹൻലാൽ-ദിലീഷ് പോത്തൻ ചിത്രം ‘നെടുങ്കണ്ടം മിറാക്കിൾ’ ഔദ്യോഗികമായി പ്രഖ്യാപിച്ചു

കൊച്ചി: ദിലീഷ് പോത്തന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു....

കത്തുകളുടെ സുവര്‍ണകാലം വീണ്ടും ഓർമിപ്പിക്കാൻ ബെംഗളൂരുവിൽ 12 ദിവസത്തെ പ്രത്യേക പരിപാടി

ബെംഗളൂരു: ഡിജിറ്റൽ ആശയവിനിമയത്തിന്റെ തിരക്കിനിടയിൽ കൈയെഴുത്ത് കത്തുകളുടെ സംസ്കാരം പുതുതലമുറയ്ക്ക് പരിചയപ്പെടുത്താൻ...

കൊല്ലത്ത് പീഡന കേസിൽ പുരോ​ഹിതൻ അറസ്റ്റിൽ

കൊല്ലം: കൊല്ലത്ത് പീഡനക്കേസില്‍ പുരോഹിതന്‍ അറസ്റ്റില്‍. ഫാദര്‍ ഡെന്നീസ് പ്രവീണാണ് അറസ്റ്റിലായത്....

ഡേകെയർ സുരക്ഷയിൽ കർശന നിരീക്ഷണം വേണമെന്ന ആവശ്യം ശക്തം

ബെംഗളൂരു: ബെംഗളൂരുവിലെ ക്യാപ്ജെമിനി ക്യാമ്പസിൽ പ്രവർത്തിച്ചിരുന്ന ഡേകെയർ കേന്ദ്രത്തിൽ കുട്ടികളോട് ജീവനക്കാർ...

മുണ്ടിനീര്: ആലപ്പുഴയിലെ എല്‍.പി സ്കൂളിന് 21 ദിവസം അവധി

ആലപ്പുഴ: ആലപ്പുഴ തുമ്പോളി എസ്.എൻ.വി.എല്‍.പി സ്കൂളിന് ജൂലൈ ഒന്ന് മുതല്‍ 21...

ഉത്തര്‍പ്രദേശില്‍ ടോള്‍ പ്ലാസയിലേക്ക് പാചകവാതക ടാങ്കര്‍ ഇടിച്ചുകയറി പൊട്ടിത്തെറിച്ചു; അഞ്ച് പേര്‍ മരിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ടോള്‍ പ്ലാസയില്‍ പാചകവാതക ടാങ്കര്‍ ഇടിച്ചുകയറി പൊട്ടിത്തെറിച്ച് അപകടം....

Related Articles

Popular Categories