വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ബെംഗളൂരുവിലെത്തി; മുംബൈ സർവീസ് ഉടന്‍

ബെംഗളൂരു​: ഇന്ത്യൻ റെയിൽവേയുടെ അഭിമാനമായ പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ പരീക്ഷണ സർവീസുകൾക്കായി എത്തി. ചെന്നൈ ആസ്ഥാനമായുള്ള ഇന്റഗ്രൽ കോച്ച് ഫാക്ടറി സാങ്കേതികവിദ്യ ഉപയോഗിച്ച് ബിഇഎംഎൽ വികസിപ്പിച്ചെടുത്ത ഓറഞ്ച്, ഗ്രേ നിറങ്ങളിലുള്ള പുതിയ ട്രെയിൻ കെഎസ്ആർ ബെംഗളൂരുവിനും മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിനും ഇടയിലാണ് സർവീസ് നടത്തുക. രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനാണിത്. പരീക്ഷണയോട്ടം പൂർത്തിയാകുന്നതോടെ ട്രെയിന്‍ സർവീസിന് സജ്ജമാകും. വന്ദേഭാരത് സ്ലീപ്പർ സർവീസിന് അനുമതി ലഭിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ സർവീസ് തുടങ്ങുമെന്നും റെ യിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇക്കഴിഞ്ഞ മേയിൽ അറിയിച്ചിരുന്നു.

16 കോച്ചുകളുള്ള രണ്ട് ട്രെയിനുകളാണ് ഇപ്പോൾ പരീക്ഷണയോട്ടം നടത്താൻ എത്തിച്ചിരിക്കുന്നത്. 11 തേഡ് എ.സി. കോച്ചുകളും നാല് സെക്കൻഡ് എ.സി. കോച്ചുകളും ഒരു ഫസ്റ്റ് എ.സി. കോച്ചുമുണ്ട്. സെൻസർ സൗകര്യമുള്ള കുടിവെള്ള ടാപ്പുകൾ, സി.സി.ടി.വി. നിരീക്ഷണം, ഒട്ടോമാറ്റിക് വാതിലുകൾ, ജൈവശൗചാലയങ്ങൾ, ചാർജിങ് പോയിൻ്റുകൾ, റീഡിങ് ലൈറ്റുകൾ തുടങ്ങിയ സൗകര്യങ്ങൾ ട്രെയിനിലുണ്ട്. 180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന തരത്തിലാണ് ട്രെയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മെച്ചപ്പെട്ട കുഷ്യനിങ്, ഓട്ടോമാറ്റിക് പ്ലഗ് വാതിലുകൾ, സുഗമമായ യാത്രകൾക്കായി നവീകരിച്ച സസ്പെൻഷൻ, കുറഞ്ഞ ക്യാബിൻ ശബ്ദം, ആധുനിക ഇന്റീരിയറുകൾ എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ട്രെയിനിൽ സജ്ജമാക്കിയിട്ടുണ്ട്.

ജനുവരിയിലാണ് രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിന്‍ സർവീസ് ആരംഭിച്ചത്. ഹൗറ-കാമാക്യ റൂട്ടിൽ ആഴ്ചയിൽ ആറുദിവസമാണ് ട്രെയിന്‍ സർവീസ് നടത്തുന്നത്.1200 കിലോമീറ്ററിലേറെ ദൂരമുള്ള റൂട്ടിൽ ട്രെയിനിന്റെ നിലവിലെ യാത്രാസമയം 22-24 മണിക്കൂറാണ്. വന്ദേഭാരത് സ്ലീപ്പർ വരുന്നതോടെ ഇത് 18 മണിക്കൂറായിട്ടെങ്കിലും കുറയാനാണ് സാധ്യത. ഹുബ്ബള്ളി – ധാർവാഡ്, ബെലഗാവി, പൂനെ വഴി യാത്ര ചെയ്യുന്ന യാത്രക്കാർക്ക് അതിവേഗ യാത്രാ ഉറപ്പാക്കും. ഇതിനൊപ്പം കർണാടകയും മഹാരാഷ്ട്രയും തമ്മിലുള്ള കണക്റ്റിവിറ്റി ശക്തിപ്പെടും.
SUMMARY: Vande Bharat sleeper train reaches Bengaluru; Bengaluru-Mumbai service to start soon

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും; 23 മുതൽ 25 വരെ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 23 മുതല്‍ 25 വരെ ശക്തമായ...

മ്യാൻമറിൽ ബുദ്ധവിഹാരത്തിന് നേരെ സൈനിക വ്യോമാക്രമണം; ധ്യാന ക്യാമ്പിൽ പങ്കെടുത്ത 14 പേർ കൊല്ലപ്പെട്ടു

നേപ്യിഡോ: ആഭ്യന്തര സംഘ‌ർഷം രൂക്ഷമായ മ്യാൻമറിൽ ബുദ്ധവിഹാരത്തിന് നേരെ സൈന്യം നടത്തിയ...

കുടകിൽ ഏഴുപേരെ കൊന്ന കൊലയാളിക്കൊമ്പൻ പിടിയിൽ

ബെംഗളൂരു: കുടക് ജില്ലയിൽ ഏഴുപേരെ കൊന്ന കാട്ടാനയെ വനം വകുപ്പ് പിടികൂടി. യാദൂർ...

കെ.പി.എസ്.സി ചെയർമാനെതിരെ വീണ്ടും നടപടി; സസ്പെൻഷന് മന്ത്രിസഭ ശുപാർശ

ബെംഗളൂരു: കർണാടക പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻ ശിവശങ്കരപ്പ എസ്. സാഹൂക്കാറിനെ...

കർണാടകയുടെ ആദ്യ ‘കെ-കോംബിനേറ്റർ’ സ്റ്റാർട്ടപ്പ് പദ്ധതി മംഗളൂരുവിൽ

ബെംഗളൂരു: ബെംഗളൂരുവിന് പുറത്തുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നതിനായി കര്‍ണാടക സര്‍ക്കാര്‍...

ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് പ്രൗഢോജ്വല തുടക്കം

ബെംഗളൂരു: മൂന്നാമത് ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് ബെംഗളൂരുവില്‍ തുടക്കമായി. പ്രധാന വേദിയായ...

ബെംഗളൂരുവിൽ അനധികൃത പോസ്റ്ററുകൾക്കെതിരെ കേസ്

ബെംഗളൂരു: നഗരത്തിലെ വിവിധ ഭാഗങ്ങളിൽ അനുമതിയില്ലാതെ പോസ്റ്ററുകൾ പതിപ്പിച്ചതിനെതിരെ പൊലീസ് കേസെടുത്തു....

തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നും ഇരുമ്പ് കമ്പികള്‍ തെറിച്ചുവീണ് ബൈക്ക് യാത്രികന്‍ മരിച്ചു

തൃശൂര്‍: തൃശൂരിൽ മിനി ലോറിയില്‍നിന്നും ഇരുമ്പ് കമ്പികള്‍ തെറിച്ച് മുകളിൽവീണ് ബൈക്ക്...

Related Articles

Popular Categories