ബെംഗളൂരു റെയിൽവേ സ്റ്റേഷനിലെ വാഹന പാർക്കിങ് സ്ഥലത്ത് ആറ് വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരു കെ.എസ്. ആർ റെയിൽവേ സ്റ്റേഷനിലെ വാഹന പാർക്കിങ് സ്ഥലത്ത് ആറ് വയസുകാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ ഏഴ് മണിയോടെ വഴിയാത്രക്കാരാണ് തുണിയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു. കുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പരിസരത്തെ സി.സി.ടി വി ദൃശ്യങ്ങൾ അടക്കം പോലീസ് പരിശോധിച്ചു വരികയാണ്.
<BR>
TAGS : BENGALURU | LATEST NEWS
SUMMARY : A six-year-old girl was found dead in the parking lot of the Bengaluru railway station. found

LEAVE A REPLY

Please enter your comment!
Please enter your name here