ബെംഗളൂരു വിമാനത്താവളത്തിൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ പ്രവേശന ഫീസ് പിൻവലിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ പ്രവേശന ഫീസ് പിൻവലിച്ചു. തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന ഫീസ് സമ്പ്രദായത്തിനെതിരെ ക്യാബ് ഡ്രൈവർമാരിൽ നിന്നും യാത്രക്കാരിൽ നിന്നും വൻ പ്രതിഷേധമാണ് ഉയർന്നത്. ഇതോടെയാണ് ഫീസ് പിൻവലിക്കാൻ ബെംഗളൂരു ഇൻ്റർനാഷണൽ എയ‍ർപോ‍ർട്ട് ലിമിറ്റഡ് തയ്യാറായത്. ക്യാബ് ഉൾപ്പെടെയുള്ള കൊമേഷ്യൽ വാഹനങ്ങളുടെയും സ്വകാര്യ വാഹനങ്ങളുടെയും പ്രവേശന നിരക്കിലാണ് മാറ്റം വരുത്തിയിരുന്നത്.

കെംപഗൗഡ വിമാനത്താവളത്തിൽ എത്തുന്ന ക്യാബ് ഉൾപ്പെടെയുള്ള കൊമേഷ്യൽ വാഹനങ്ങൾ (മഞ്ഞ നമ്പ‍ർ പ്ലേറ്റ്) ഏഴ് മിനിറ്റ് നേരംവരെ തുടരുന്നതിന് 150 രൂപ പ്രവേശന നിരക്കായി ഉയർത്തിയിരുന്നു. ഏഴ് മിനിറ്റിന് മുകളിൽ തുടരുകയാണെങ്കിൽ 300 രൂപയാണ് നിരക്ക് ഏർപ്പെടുത്തിയത്. സ്വകാര്യ വാഹനങ്ങൾക്ക് (വെള്ള നമ്പർ പ്ലേറ്റ്) ഏഴ് മിനിറ്റ് വരെ തുടരുന്നതിന് അധിക നിറക്കില്ല. ഏഴ് മുതൽ 14 മിനിറ്റ് വരെ തുടരുന്നതിന് 150 രൂപ പ്രവേശന നിരക്കായി നൽകണമെന്നും നിർദേശിച്ചിരുന്നു.

ബസുകൾക്ക് 600 രൂപയാണ് പ്രവേശന നിരക്ക് ഏർപ്പെടുത്തിയത്. ടെംപോ ട്രാവലറുകൾക്ക് 300 രൂപയും. ടെ‍ർമിനൽ ഒന്നിലെ ലെയിൻ മൂന്നിലൂടെയാണ് ബസുകൾക്കും ടെംപോ ട്രാവലറുകൾക്കുമുള്ള പ്രവേശനം. എന്ന മുൻകൂ‍റായി അറിയിക്കാതെയാണ് പ്രവേശന നിരക്ക് കൂട്ടിയതെന്ന് ക്യാബ് ഡ്രൈവർമാരും യാത്രക്കാരും ആരോപിച്ചു.

Hot this week

സിസിടിവിയിലേക്ക് സ്പ്രേ പെയിന്റടിച്ചു, ​ഗ്യാസ് കട്ടറുപയോ​ഗിച്ച് തുറക്കുന്നതിനിടെ എടിഎം മെഷീന് തീപിടിച്ചു; കർണാടകയിൽ രണ്ടിടത്ത് എടിഎം കവർച്ചാശ്രമം

ബെംഗളൂരു: സംസ്ഥാനത്ത് എടിഎം കൗണ്ടറുകൾ കേന്ദ്രീകരിച്ച് വൻ കവർച്ചാശ്രമം. വിജയനഗരയിലും കൊപ്പളയിലുമായി...

കുത്തനെ ഇടിഞ്ഞ് സ്വര്‍ണ വില

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ ഇടിവ് തുടരുന്നു. ഇന്ന് ഗ്രാമിന്...

ബൈക്കിലെത്തിയ സംഘം ജിം ഉടമയെ വെടിവെച്ചുകൊന്നു

ച​ണ്ഡീ​ഗ​ഡ്: ഹരിയാനയിലെ ഹിസാർ ജില്ലയിലുള്ള ഹാൻസിയിൽ ബൈക്കിലെത്തിയ സംഘം ജിം ഉടമയെ...

കാരുണ്യ ബെംഗളൂരു പഠന സഹായ വിതരണം

ബെംഗളൂരു: കാരുണ്യ ബെംഗളൂരുവിന്റെ നേതൃത്വത്തില്‍ നടത്തുന്ന വിദ്യാര്‍ഥികള്‍ക്കുള്ള പഠന സഹായ വിതരണം...

നിപ സ്ഥിരീകരിച്ച രോഗിയുടെനില ഗുരുതരം; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിയന്ത്രണം

കോഴിക്കോട്: നിപ വൈറസ് ബാധ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍...

ആരോഗ്യ പ്രശ്‌നം; സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ വീണ നാളെ ഹാജരാകില്ല

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ വീണ നാളെ ഹാജരാകില്ല....

വീണ്ടും കാട്ടാന ആക്രമണം; അട്ടപ്പാടിയിൽ മൂന്നുപേർക്ക് പരുക്ക്

പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ രണ്ടിടങ്ങളിലായി ഉണ്ടായ കാട്ടാന ആക്രമണത്തിൽ മൂന്ന് പേർക്ക്...

നിക്ഷേപത്തട്ടിപ്പ് കേസ്: നടി സണ്ണി ലിയോണിന് കർണാടക സി.ഐ.ഡി.യുടെ നോട്ടീസ്

ബെംഗളൂരു: 2,400 കോടിയോളം രൂപയുടെ ശിവം അസോസിയേറ്റ്‌സ് നിക്ഷേപത്തട്ടിപ്പ് കേസിൽ ചോദ്യംചെയ്യലിന്...

Related Articles

Popular Categories