‘ബോംബ് ദിസ് ഫ്ലൈറ്റ്’; വിമാനത്തിൽ വീണ്ടും വ്യാജഭീഷണി

ന്യൂഡൽഹി: വിസ്താര വിമാനത്തിൽ വ്യാജ ബോംബ്‌ ഭീഷണി സന്ദേശം. ലണ്ടനിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന വിമാനത്തിലെ ശുചിമുറിയിൽ നിന്നാണ് ‘ബോംബ് ദിസ് ഫ്ലൈറ്റ്’ എന്ന സന്ദേശം കണ്ടെടുത്തത്. ഇതോടെ ലാൻഡിംഗിനുശേഷം പരിശോധന നടത്തുകയായിരുന്നു. ഒടുവിൽ ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

290 യാത്രക്കാരുമായി ലണ്ടനിൽ നിന്ന് പുറപ്പെട്ട ബോയിംഗ് 787 ന്‍റെ യാത്രക്കിടെയാണ് ഭീഷണി സന്ദേശം കണ്ടെടുക്കുന്നത്. വിമാനത്തിലെ ശുചിമുറികളിൽ ഒന്നിൽ നിന്ന് ജീവനക്കാർ ബോംബ് ഭീഷണി സന്ദേശം കണ്ടെടുക്കുകയായിരുന്നു.

സന്ദേശം കണ്ടെത്തി ഉടൻ തന്നെ അധികൃതരെ വിവരം അറിയിച്ചതായി വിസ്താര വൃത്തങ്ങൾ വ്യക്തമാക്കി. തുടർന്ന് പ്രോട്ടോക്കോൾ പ്രകാരമുള്ള നടപടികൾ സ്വീകരിച്ചെന്നാണ് കമ്പനി വിശദമാക്കി. വിശദമായ പരിശോധനയും പൂർത്തിയാക്കി. എന്നാൽ സംശയകരമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

വിസ്താര വിമാനത്തിൽ നിന്ന് വ്യാജ ബോംബ് ഭീഷണി സന്ദേശം കണ്ടെടുക്കുന്നത് ആദ്യത്തെ സംഭവമല്ല. സെപ്റ്റംബർ ഏഴിന് മുംബയിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്ന വിസ്താര വിമാനം ബോംബ് ഭീഷണി സന്ദേശം ലഭിച്ചയുടൻ തുർക്കിയുടെ അടിയന്തരമേഖലയിൽ ഇറക്കുകയായിരുന്നു.
<BR>
TAGS : FAKE BOMB THREAT | VISTARA AIRLINE
SUMMARY : ‘Bomb This Flight’. Another fake threat on the plane

Hot this week

ജീവന് ഭീഷണി; കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് പോലീസ് സുരക്ഷ നല്‍കാൻ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: കുംഭമേള വൈറല്‍ താരത്തിന് സുരക്ഷ ഒരുക്കാന്‍ പോലീസിന് കേരള ഹൈക്കോടതിയുടെ...

മൈക്രോഫിനാൻസ് തട്ടിപ്പ്; വെള്ളാപ്പള്ളിക്കെതിരായ കുറ്റപത്രത്തിന് വിജിലൻസ് ഡയറക്ടറുടെ അംഗീകാരം

തിരുവനന്തപുരം: മൈക്രോഫിനാൻസ് തട്ടിപ്പുകേസില്‍ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ...

എൻഎസ്‌എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് കെ.ബി ഗണേഷ്‌കുമാര്‍ പുറത്ത്

തിരുവനന്തപുരം: മുൻ മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെ എൻഎസ്‌എസ് ഡയറക്ടർ ബോർഡില്‍ നിന്ന്...

അധ്യായം 23 📖 ഒരു പുരത്തറ

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍   ഒരു...

സ്വര്‍ണ വിലയില്‍ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ നാല് ദിവസത്തെ വിലയിടിവിനു ശേഷം സ്വര്‍ണ വിലയില്‍ നേരിയ...

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ജിതിന്‍ ഭാസ്‌കറിന്റെ ഫോണ്‍ റീസെറ്റ് ചെയ്‌തെന്ന് കണ്ടെത്തി

വടകര: വടകരയിലെ വിവാദമായ 'കാഫിർ' വ്യാജ സ്ക്രീൻഷോട്ട് കേസില്‍ നിർണായക വിവരങ്ങള്‍...

ഹെയ്തിയെ മൂന്ന് ഗോളിൽ തളച്ച് ബ്രസീൽ

വാഷിംഗ്‌ടൺ ഡിസി: ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ഹെയ്തിക്കെതിരെ മടക്കമില്ലാത്ത മൂന്ന് ഗോളിന്...

മെട്രോ പിങ്ക് ലൈനിൽ ഓഗസ്റ്റ് 15 മുതല്‍ സർവീസ് ആരംഭിക്കും 

ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോയുടെ പുതിയ പാതയായ പിങ്ക് ലൈനിൽ കല്ലേന...

Related Articles

Popular Categories