മംഗളൂരുവില്‍ ആൾക്കൂട്ട ആക്രമത്തില്‍ മലയാളി യുവാവ് കൊല്ലപെട്ട സംഭവം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് മഞ്ചേശ്വരം എംഎൽഎ

ബെംഗളൂരു: മംഗളൂരു കുഡുപ്പിൽ ആൾക്കൂട്ട ആക്രമണത്തിൽ മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ്‌ അഷ്‌റഫ് കൊല്ലപ്പെട്ട കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിക്കണമെന്ന് ആവശ്യം. മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫിന്റെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച ബെംഗളൂരുവില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ സന്ദർശിച്ച് നിവേദനം കൈമാറി. അഷ്റഫിന്റെ കുടുംബത്തിന് കർണാടക സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും സംഘം അഭ്യർഥിച്ചു.

മംഗളൂരു പോലീസിന്റെ അന്വേഷണത്തിൽ അഷ്റഫിന്റെ ബന്ധുക്കൾ തൃപ്തരല്ലെന്ന് എംഎൽഎ മുഖ്യമന്ത്രിയെ അറിയിച്ചു. എസ്ഐടി അന്വേഷണവും നഷ്ടപരിഹാരവും അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി എകെഎം അഷ്റഫ് പറഞ്ഞു.

അഷ്റഫിന്റെ മാതാപിതാക്കൾ, വേങ്ങര ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ, മംഗളൂരു ആക്ഷൻ കമ്മിറ്റി ചെയർമാൻ മുൻ മേയർ കെ.അഷ്റഫ് എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു. കഴിഞ്ഞ മാസം 27ന് ആണ് ആൾക്കൂട്ട ആക്രമണത്തിൽ മുഹമ്മദ്‌ അഷ്‌റഫ് കൊല്ലപ്പെട്ടത്.
<BR>
TAGS : ASHRAF MURDER
SUMMARY : Manjeswaram MLA demands appointment of special investigation team in Mangaluru mob attack

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഡല്‍ഹിയിലെ സ്കൂളുകള്‍ക്ക് ബോംബ് ഭീഷണി

ഡല്‍ഹി: ഡല്‍ഹിയിലെ നിരവധി സ്കൂളുകള്‍ക്ക് ബോംബ് ഭീഷണി. ബോംബ് ഭീഷണി സന്ദേശങ്ങള്‍...

മാധ്യമപ്രവര്‍ത്തകൻ കെ എം ബഷീറിന്റെ മരണം: വിചാരണ കോടതി മാറ്റിയ ഉത്തരവിനെതിരെ ഭാര്യ ഹൈക്കോടതിയില്‍

കൊച്ചി: സിറാജ് പത്രത്തിന്റെ മുൻ ബ്യൂറോ ചീഫ് കെ എം ബഷീറിന്റെ...

ഹെലികോപ്റ്ററില്‍ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയില്‍ വിശദീകരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വകാര്യ ആവശ്യത്തിന് വാടക ഹെലികോപ്റ്ററില്‍ യാത്ര ചെയ്തതിന് വിശദീകരണവുമായി മുഖ്യമന്ത്രി...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം പ്രവര്‍ത്തകര്‍ക്ക് ജാമ്യം

കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ജാമ്യം....

കശുവണ്ടി അഴിമതി കേസ്; കെ.എ. രതീഷ് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: കശുവണ്ടി അഴിമതിക്കേസില്‍ ഒന്നാം പ്രതിയും കോര്‍പ്പറേഷന്‍ മുന്‍ എംഡിയുമായ കെ...

ഡല്‍ഹിയിലെ സ്കൂളുകള്‍ക്ക് ബോംബ് ഭീഷണി

ഡല്‍ഹി: ഡല്‍ഹിയിലെ നിരവധി സ്കൂളുകള്‍ക്ക് ബോംബ് ഭീഷണി. ബോംബ് ഭീഷണി സന്ദേശങ്ങള്‍...

ഹെലികോപ്റ്ററില്‍ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയില്‍ വിശദീകരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വകാര്യ ആവശ്യത്തിന് വാടക ഹെലികോപ്റ്ററില്‍ യാത്ര ചെയ്തതിന് വിശദീകരണവുമായി മുഖ്യമന്ത്രി...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം പ്രവര്‍ത്തകര്‍ക്ക് ജാമ്യം

കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ജാമ്യം....

കശുവണ്ടി അഴിമതി കേസ്; കെ.എ. രതീഷ് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: കശുവണ്ടി അഴിമതിക്കേസില്‍ ഒന്നാം പ്രതിയും കോര്‍പ്പറേഷന്‍ മുന്‍ എംഡിയുമായ കെ...

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

പാലക്കാട്: നെന്മാറ പോത്തുണ്ടിയില്‍ കെഎസ്‌ആർടിസി ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരുമരണം. നിരവധിപേർക്ക്...

ബള്ളാരി കേരള കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 13ന് 

ബെംഗളൂരു: വടക്കൻ കർണാടകയിലെ പ്രമുഖ മലയാളി കൂട്ടായ്മയായ ബള്ളാരി കേരള കൾച്ചറൽ...

ഗുസ്തിതാരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസ്: ബ്രിജ് ഭൂഷനെ വെറുതെ വിട്ട് കോടതി

ഡല്‍ഹി: വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ റെസിഡന്‍ഷ്യല്‍ റെസ്ലിംഗ്...

Related Articles

Popular Categories