മലബാർ മുസ്ലിം അസോസിയേഷൻ ഇഫ്താര്‍ സംഗമം

0
160

ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷന്‍ നീലസാന്ദ്ര പുതിയ ശാഖയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. എന്‍. എ. ഹാരിസ് എം.എല്‍.എ പുതിയ ബ്രാഞ്ച് കമ്മിറ്റിയുടെ പ്രഖ്യാപനം നടത്തി. പ്രസിഡണ്ട് ഡോ. എന്‍.എ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എംഎംഎ ഖത്തീബ് ശാഫി ഫൈസി ഇര്‍ഫാനി മുഖ്യപ്രഭാഷണം നടത്തി.

ജനറല്‍ സെക്രട്ടറി ടി.സി. സിറാജ് അധ്യക്ഷത വഹിച്ചു. അഡ്വ: പി. ഉസ്മാന്‍, തന്‍വീര്‍ മുഹമ്മദ്,ശംസുദ്ധീന്‍ കൂടാളി, പി.എം. അബ്ദുല്‍ ലത്തീഫ് ഹാജി, എസ് വൈ എസ് പ്രസിഡണ്ട് എ.കെ. അശ്‌റഫ് ഹാജി, മുഹമ്മദ് മൗലവി, മുനീര്‍ ആബൂസ് ശുബൈര്‍ കായക്കൊടി, ഷംസുദ്ദീന്‍ അനുഗ്രഹ തുടങ്ങിയവര്‍ പ്രസംഗിച്ചു. ടി.ടി.കെ ഈസ്സ സ്വാഗതവും മുസ്തഫ വി കെ നന്ദിയും പറഞ്ഞു.
<br>
TAGS : IFTHAR MEET

LEAVE A REPLY

Please enter your comment!
Please enter your name here