മുൻ മന്ത്രി മലികയ്യ ഗുട്ടേദാർ കോൺഗ്രസിൽ ചേർന്നു

ബെംഗളൂരു: മുൻ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ മലികയ്യ ഗുട്ടേദാർ (67) കോൺഗ്രസിൽ ചേർന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഐടി – ബിടി മന്ത്രി പ്രിയങ്ക് ഖാർഗെ എന്നിവരുടെ സാന്നിധ്യത്തിലാണ് ഗുട്ടേദാർ കോൺഗ്രസിൽ ചേർന്നത്. ആറ് തവണ എംഎൽഎയായ ഗുട്ടേദാർ കലബുർഗി ജില്ലയിലെ അഫ്സൽപുർ നിയമസഭാ മണ്ഡലത്തെയാണ് പ്രതിനിധീകരിച്ചിരുന്നത്.

1985 നും 2013 നും ഇടയിൽ അഫ്സൽപുരിൽ നിന്ന് ആറ് തവണ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് ജയിച്ചിട്ടുണ്ട്. 2019ലാണ് അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് കോൺഗ്രസ് വിട്ട് അദ്ദേഹം ബിജെപിയിൽ ചേർന്നത്.

എഐസിസി അധ്യക്ഷൻ ഖാർഗെയുമായി സംസാരിച്ചതിന് ശേഷമാണ് ഗുട്ടേദാർ പാർട്ടിയിലേക്ക് മടങ്ങാൻ തീരുമാനിച്ചതെന്ന് ശിവകുമാർ പറഞ്ഞു. 35 വർഷത്തിലേറെയായി അദ്ദേഹത്തെ അറിയാം. യാതൊരു ഉപാധികളുമില്ലാതെയാണ് കോൺഗ്രസിൽ ചേർന്നതെന്ന് ശിവകുമാർ പറഞ്ഞു.

സഹോദരൻ നിതിൻ ഗുട്ടേദാറിനെ അടുത്തിടെ ബിജെപി അംഗത്വം നൽകിയതാണ് മലികയ്യ ഗുട്ടേദാറിനെ പാർട്ടി വിടാൻ പ്രേരിപ്പിച്ചതെന്നാണ് വിവരം. നിതിൻ ഗുട്ടേദാർ 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അഫ്സൽപുരിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.

The post മുൻ മന്ത്രി മലികയ്യ ഗുട്ടേദാർ കോൺഗ്രസിൽ ചേർന്നു appeared first on News Bengaluru.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

റബർ ഫാക്ടറിയുടെ മതിൽ ഇടിഞ്ഞുവീണ് മൂന്ന് തൊഴിലാളികൾ മരിച്ചു

പാൽഘർ: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ റബ്ബർ നിർമ്മാണ പ്ലാന്റിൽ മതിൽ ഇടിഞ്ഞുവീണ്...

ബെംഗളൂരു വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധന: 29.75 കോടി രൂപയുടെ ലഹരിമരുന്നും 1.20 കിലോഗ്രാം സ്വർണവും പിടികൂടി, 8 പേര്‍ അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ നടത്തിയ തുടർച്ചയായ...

വീട് പോക്കുവരവ് ചെയ്യാൻ കൈക്കൂലി: വില്ലേജ് ഓഫിസർ വിജിലൻസ് പിടിയിൽ

കൊല്ലം: കൊ​ല്ല​ത്ത് ഭൂ​മി പോ​ക്കു​വ​ര​വ് ചെ​യ്യാ​ൻ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വില്ലേജ് ഓഫിസർ...

18കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതി; കാബ് ഡ്രൈവർക്കെതിരെ കേസ്

ബെംഗളൂരു: യാത്രയ്ക്കിടെ 18കാരിയെ ലൈംഗികമായി ഉപദ്രവിക്കുകയും കാറിനുള്ളിൽ തടഞ്ഞുവെക്കുകയും ചെയ്തെന്ന പരാതിയിൽ...

കേരളസമാജം കെ. ആര്‍. പുരം സോണ്‍ പൊന്നോണ സംഗമം 27 ന്

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം കെ ആര്‍. പുരം സോണ്‍ സംഘടിപ്പിക്കുന്ന പൊന്നോണ...

വടക്കൻ ജില്ലകളിൽ മഴ ശക്തമാകും; രണ്ടിടത്ത് ഓറഞ്ച് അലർട്ട്, നാലിടത്ത് യെല്ലോ, മലയോര മേഖലയിലേക്കുള്ള രാത്രി യാത്രകൾക്ക് നിയന്ത്രണം

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ്. കണ്ണൂർ, കാസറഗോഡ്‌  ജില്ലകളിൽ...

ശശിധരൻ കർത്തയുടെ ഡയറിയിൽ മുഖ്യമന്ത്രിയടക്കം ഇടത്-വലത് നേതാക്കളുടെ പേരുകൾ; പേജിന്റെ ചിത്രം പുറത്തുവിട്ട് ഷോണ്‍ ജോര്‍ജ്

തിരുവനന്തപുരം: സിഎംആര്‍എല്‍ എം ഡി ശശിധരന്‍ കര്‍ത്തയുടെ ഡയറിയില്‍ മുഖ്യമന്ത്രി വി...

ആലുവയില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു

കൊച്ചി: ആലുവ കമ്പനിപ്പടിയില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടച്ചു. തീയണക്കാൻ ശ്രമം തുടരുകയാണ്....

Related Articles

Popular Categories