മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ വൻ അപകടം; ഒരാള്‍ മരിച്ചു

0
46

പുല്ലുവഴിയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ വൻ അപകടം. സംഭവത്തില്‍ ഒരാള്‍ മരിച്ചു. മലയാറ്റൂർ സ്വദേശി സദനാണ്(53) ആണ് മരിച്ചത്. യാത്രക്കാരായ അഞ്ച് പേർക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ ആറ് മണിയോടെ എംസി റോഡില്‍ പുല്ലുവഴി വില്ലേജ് ജംഗ്ഷനിലാണ് സംഭവം.

ഇന്നോവ കാർ നിയന്ത്രണം വിട്ട് എതിർദിശയില്‍ വന്ന ഓട്ടോറിക്ഷയിലും മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൂന്ന് വാഹനങ്ങളും തകർന്നു. മൂവാറ്റുപുഴ ഭാഗത്തുനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു ഇന്നോവ.

നാട്ടുകാര്‍ ചേര്‍ന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. പരിക്കേറ്റ ആറുപേരില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.

The post മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ വൻ അപകടം; ഒരാള്‍ മരിച്ചു appeared first on News Bengaluru.

Powered by WPeMatico

LEAVE A REPLY

Please enter your comment!
Please enter your name here