യുവ സംരംഭകയുടെ മരണം; കേസന്വേഷണം സിസിബി ഏറ്റെടുത്തു

ബെംഗളൂരു: കർണാടക ഭോവി ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ അഴിമതിക്കേസിലെ കുറ്റാരോപിതയായ യുവസംരംഭകയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള അന്വേഷണം സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) ഏറ്റെടുത്തു. സിഐഡി ഉദ്യോഗസ്ഥയുടെ പീഡനത്തിനിരയായെന്ന് ആരോപിച്ചായിരുന്നു സംരംഭകയായ ജീവ ആത്മഹത്യ ചെയ്തത്.

സിസിബിയിലെ അസിസ്റ്റൻ്റ് കമ്മീഷണർ (എസിപി) തലത്തിലുള്ള ഉദ്യോഗസ്ഥൻ ഉൾപ്പെടുന്ന സംഘമാണ് കേസ് അന്വേഷിക്കുക. കോർപറേഷൻ തട്ടിപ്പിന്റെ പേരിൽ സിഐഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനു പിന്നാലെയാണ് ജീവ ജീവനൊടുക്കിയത്. സംഭവത്തിന് പിന്നിൽ സിഐഡി ഉദ്യോഗസ്ഥയുടെ മോശം പെരുമാറ്റമാണെന്ന് ജീവയുടെ സഹോദരി എസ്. സംഗീത പരാതിപ്പെട്ടിരുന്നു.

ജീവയോടു വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ട സിഐഡി ഉദ്യോഗസ്ഥ 25 ലക്ഷം രൂപ കൈക്കൂലി ചോദിച്ചുവെന്നും പരാതിയിലുണ്ട്.  സംഗീത നൽകിയ പരാതിയിൽ സിഐഡി ഡപ്യൂട്ടി എസ്.പി. കനകലക്ഷ്മിക്കെതിരെ ബനാശങ്കരി പോലീസ് സ്റ്റേഷനിൽ കേസെടുത്തിട്ടുണ്ട്.

കർണാടക ഭോവി ഡവലപ്മെന്റ് കോർപറേഷന് തടി നൽകുന്നത് ജീവയുടെ കമ്പനിയായിരുന്നു. 97 കോടി രൂപയുടെ അനധികൃത ഇടപാട് നടന്നിട്ടുണ്ടെന്നാണ് ആരോപണം. ആവശ്യപ്പെട്ട രേഖകളെല്ലാം സമർപ്പിച്ചിട്ടും 25 ലക്ഷം രൂപ കൈക്കൂലി നൽകണമെന്നായിരുന്നു കനകലക്ഷ്മിയുടെ ആവശ്യമെന്നും സംഗീത പരാതിയിൽ ആരോപിച്ചിരുന്നു. അതേസമയം, കനകലക്ഷ്മി സംഭവത്തോടു പ്രതികരിച്ചിട്ടില്ല.

TAGS: KARNATAKA | CCB
SUMMARY: Bhovi scam, Crime branch to probe suspect’s death

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വാങ്ങാൻ കാത്തിരുന്നവർക്ക് ആശ്വാസം; സ്വർണവില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഗ്രാമിന് 15 രൂപ കുറഞ്ഞ്...

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം; തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് പ്രതിപക്ഷ മാർച്ച്

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യത്തില്‍ രാജ്യ...

സമന്വയ ഓണവിരുന്ന് 

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷം...

ബെംഗളൂരുവിൽ എസ്.എം.എഫ് ദേശീയ സെമിനാർ; സ്വാഗതസംഘ രൂപീകരണ യോഗം ഇന്ന്

ബെംഗളൂരു: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ (എസ്.എം.എഫ്) സുവർണ ജൂബിലി...

വിഖ്യാത ബ്രിട്ടീഷ് എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു

ലണ്ടൻ: ലോകമെമ്പാടും ദശലക്ഷക്കണക്കിന് വായനക്കാരെ സൃഷ്ടിച്ച പ്രശസ്ത ബ്രിട്ടീഷ് നോവലിസ്റ്റും മുൻ...

മൗണ്ട് സരമതിയുടെ ബേസ് ക്യാമ്പിലേക്ക് സാഹസിക ട്രെക്കിംഗ്; ദേശീയതല റെക്കോഡ് സ്വന്തമാക്കി മിനി വിനോദ്

ബെംഗളൂരു: സ്വപ്നങ്ങൾക്ക് പ്രായമില്ലെന്നും, ദൃഢനിശ്ചയവും കഠിനാധ്വാനവുമുണ്ടെങ്കിൽ ഏത് വെല്ലുവിളിയേയും മറികടക്കാമെന്നും തെളിയിച്ചിരിക്കുകയാണ്...

അസമില്‍ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി

​ഗുവാ​ഹത്തി: അസമിലെ നാഗോൺ ജില്ലയിൽ റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ...

ബെംഗളൂരുവിൽ കനത്ത മഴ; ഗതാഗതം വീണ്ടും താറുമാറായി

ബെംഗളൂരു: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച വൈകിട്ടോടെ പെയ്ത ശക്തമായ മഴയെ...

Related Articles

Popular Categories